ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ നിന്നും ഒരു മുതിർന്ന എംഎൽഎ കൂടി രാജിവച്ചു. എംഎൽഎ ദിബചന്ദ്ര റാൻഖോൾ ആണ് രാജിവെച്ചത്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് നിയമസഭാ സ്പീക്കറുടെ സെക്രട്ടറി ബി പി കർമാകറിനാണ് കത്ത് നൽകിയത്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
ത്രിപുര ഭരണസഖ്യത്തിൽ നിന്നും രാജിവച്ച് ഇറങ്ങിപ്പോകുന്ന എട്ടാമത്തെ എംഎൽഎയാണ് ദിബചന്ദ്ര. മന്ത്രിസ്ഥാനം നൽകാത്തതിലും പ്രധാനപ്പെട്ട ചുമതലകൾ നൽകാത്തതിലും ബിജെപി നേതൃത്വത്തോട് അദ്ദേഹത്തിന് നേരത്തെ തന്നെ അതൃപ്തി ഉണ്ടായിരുന്നതായിറിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് ദിബചന്ദ്രയുടെ വിശദീകരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ബിജെപിയിൽ നിന്ന് അഞ്ചാമത്തെ എംഎൽഎയാണ് ദിബചന്ദ്ര റാൻഖോൾ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി നാലു തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് എംഎൽഎ ആയിട്ടുണ്ട്. 2018ലാണ് 67 കാരനായ ദിബചന്ദ്ര ബിജെപി സഖ്യത്തിൽ മത്സരിച്ച് നിയമസഭയിൽ എത്തുന്നത്