പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ: പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും അവരുടെ പങ്ക് വളെര വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ ത്രിദിന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത 25 വർഷത്തെ അമൃത ദിവസങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചു, ഈ യാത്രയിൽ നമ്മുടെ പ്രവാസി ഭാരതീയർക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്നലെയാണ് മൂന്ന് ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തത്. കണ്‍വെന്‍ഷന്‍ നാളെ അവസാനിക്കും

ഇപ്പോഴത്തെ ഇന്ത്യയെ ലോകം പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് നോക്കുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങുന്നു. ഇന്ത്യക്ക് ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള കഴിവ് മാത്രമല്ല, നൈപുണ്യമുള്ള ഇടം കൂടിയായ ഇവിടെ യുവാക്കൾക്ക് കഴിവുകളുണ്ട്, മൂല്യങ്ങളും സത്യസന്ധതയും ജോലിയോടുള്ള നിശ്ചയദാർഢ്യവുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ നൈപുണ്യത്തിന് ലോകത്തിന്റെ തന്നെ വളർച്ചാസൂചികയാവാൻ കഴിയും. ഈ വർഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. ഇത് ഒരു നയതന്ത്ര പരിപാടി മാത്രമാക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഒരു പരിപാടിയാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രവാസി ഭാരതീയ ദിന കണ്‍വന്‍ഷന്‍ നടക്കുന്നത്.
പ്രവാസി ഭാരതീയ ദിന തീം സോങ്ങോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അതിഥികളെ സ്വാഗതം ചെയ്തു. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ പ്രവാസികളെ രാഷ്ട്രപതി ആദരിക്കും. കൊവിഡ് -19 കാരണം മുടങ്ങിയ പരിപാടി ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ നടത്തുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 3500 പ്രവാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...

ശബരിമല സ്വർണ്ണകൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...