വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ തീ പിടുത്തത്തിൽ നാലുപേർ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഫാർമലാബിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ലാബിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷംരൂപ വീതം നൽകുമെന്നും വ്യവസായമന്ത്രി അമർനാഥ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തീ പിടുത്തതിന്റെ കാരണം പോലീസ് അന്വേഷിച്ച് വരികയാണ്.