അനിൽ അംബാനിയുടെ 3,716 കോടിയുടെ പാലി ഹിൽ വസതി ഇഡി താത്കാലികമായി കണ്ടുകെട്ടി

റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘അബോഡ്’ ഇഡി താത്കാലികമായി കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്ററോളം ഉയരമുള്ള ഈ കെട്ടിടത്തിന് ഏകദേശം 3,716 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഹെലിപാഡ്, സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ഈ വസതി ഉൾപ്പെടെ അനിൽ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും 15,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ അന്വേഷണ ഏജൻസി പിടിച്ചെടുത്തത്.

2010-നും 2012-നും ഇടയിൽ ആർകോമും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് ഇന്ത്യയിലെയും വിദേശത്തെയും വിവിധ ബാങ്കുകളിൽ നിന്നായി 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ തുക വകമാറ്റിയെന്നും തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെത്തുടർന്നാണ് ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇഡി നടപടികൾ വേഗത്തിലാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും ഈ കേസിൽ നിലവിൽ പരിശോധിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്ക് ഇഡി വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്; ഇതിനുമുമ്പ് 2025 ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ 473 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ ഇപ്പോൾ നടന്നിരിക്കുന്ന വൻതോതിലുള്ള സ്വത്ത് കണ്ടുകെട്ടൽ റിലയൻസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര...

ഐ സി സി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സഞ്ജു സാംസണ്

2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...