ഗുജറാത്തില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. 182 അംഗ നിയമസഭയില്‍ 158 സീറ്റുകള്‍ ബിജെപി ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. 1995ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി ആദ്യമായി അധികാരം പിടിച്ചതിന് ശേഷം ഗുജറാത്ത് പിന്നീട് ബിജെപിയുടെ ഉരുക്കുകോട്ടയായാണ് അറിയപ്പെടുന്നത്. 2002-ല്‍ ഗുജറാത്തില്‍ ബിജെപി അതുവരെ നേടിയതില്‍ ഏറ്റവും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഗോധ്ര തീവെപ്പും തുടര്‍ന്നുണ്ടായ കലാപത്തിനും ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 127 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തി. എന്നാൽ പിന്നീടുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റു കുറയുകയും കോണ്‍ഗ്രസ് തങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാഴ്ച ഗുജറാത്തില്‍ ബി ജെ പി യെ അമ്പരപ്പിച്ചിരുന്നു. അതിൽ നിന്ന് വലിയ ഒരു ഉയർത്തെഴുനേൽപ്പാണ് ഇപ്പോൾ ഗുജറാത്തിൽ ഉണ്ടായിരിക്കുന്നത്. 2002-ല്‍ ഗുജറാത്തില്‍ ബിജെപി അതുവരെ നേടിയതില്‍ ഏറ്റവും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഗോധ്ര തീവെപ്പും തുടര്‍ന്നുണ്ടായ കലാപത്തിനും ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 127 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തി
കോണ്‍ഗ്രസാകട്ടെ സംസ്ഥാനത്ത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിനും സാക്ഷ്യം വഹിച്ചു. 16 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. 15 ശതമാനത്തോളം ഇടിവാണ് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ ഉണ്ടായിട്ടുള്ളത്. 2007-ല്‍ 38 ശതമാനം ലഭിച്ചിരുന്നു.1995-ല്‍ അധികാരം നഷ്ടമായതിന് ശേഷം 2007-ല്‍ ഒഴികെ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം താഴേക്ക് വന്നിരുന്നില്ല. ആം ആദ്മി പാർട്ടിക്ക് കാര്യമായ ചലനം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. 4 സീറ്റുകളിൽ ആം ആദ്മി പാർട്ടി ഒതുങ്ങി