ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരിയോളം ഗുണമുള്ള മറ്റൊന്നില്ലെന്ന് തന്നെ പറയാം. ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള തിനാൽ മലബന്ധത്തെ ഇല്ലാതാക്കുകയും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തി ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതായി സൂക്ഷിക്കുകയും ചെയ്യുന്നു. ചെറിയതാണെങ്കിലും ധാരാളം പോഷക ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് ഉണക്കമുന്തിരി.
ഒന്നര കപ്പ് ഉണക്കമുന്തിരിയിൽ 217 ഗ്രാം കലോറിയും 47 ഗ്രാം ഷുഗറും ആണ് അടങ്ങിയിട്ടുള്ളത്. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗസാധ്യതയെ കുറയ്ക്കാനുള്ള കഴിവ് ഉണക്കമുന്തിരിക്കുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉണക്കമുന്തിരിയിലെ
എൽ ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ പ്രവർത്തിക്കുകയും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
ഉണക്കമുന്തിരിയിൽ ധാരാളമായി പൊട്ടാസ്യം, കാൽസ്യം, അയൺ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഒക്കെ ഉണക്കമുന്തിരി ഏറെ സഹായകമാണ്. ഉണക്കമുന്തിരിയിലെ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ശരീരത്തിലെ ഇരുമ്പിന്റെ അഭാവം കൊണ്ടുണ്ടാകുന്ന വിളർച്ച തടയാൻ സഹായിക്കും. പല്ലുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരിയിലെ കാൽസ്യം സഹായകമാണ്.
ക്ഷീണം അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഉണക്കമുന്തിരി നിത്യജീവിതത്തിൽ ശീലമാക്കുന്നത് നല്ലതാണ്. ചർമ്മ രോഗങ്ങൾക്കും മുടികൊഴിച്ചിലിനും സഹായകമാണ് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സൈഡുകൾ. ഒരു പിടി ഉണക്കമുന്തിരി കഴിച്ചാൽ ക്ഷീണം വരെ മാറി പോകുന്നത് അനുഭവിച്ചറിയാം. നിരവധി ക്യാൻസറുകളെ തടയാൻ പോലും ഇത്തിരി കുഞ്ഞനായ ഉണക്കമുന്തിരിക്ക് കഴിയും എന്ന് നമ്മളിൽ പലർക്കും അറിയില്ല. ക്യാൻസറിനെ പ്രതിരോധിക്കുന്ന പലതരം ഘടകങ്ങൾ ഉണക്കമുന്തിരിയിൽ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.