പത്മരാജന് ഓർമപ്പൂക്കൾ.. തികഞ്ഞ കഥാകാരൻ ജീവിതത്തോട് യാത്ര പറഞ്ഞ് പോയിട്ട് ഇന്നേക്ക് 32 വർഷം

അനശ്വരതയുടെ മാസ്മരികതയിൽ അനുവാചകരെ കോരിത്തരിപ്പിച്ച പത്മരാജൻ എന്ന കഥാകാരനെ മറക്കുവാൻ ആർക്കും സാധിക്കില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് മനുഷ്യമനസ്സിനെ കെട്ടിയിടാൻ പത്മരാജന്റെ പോലെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ആ മനസ്സിന്റെ സങ്കല്പത്തിനനുസരിച്ച് നൃത്തം ചവിട്ടാനും ഒടുവിൽ ആടിത്തളർന്നു മയങ്ങുമ്പോൾ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മായാതെ അവശേഷിപ്പിക്കാനും പത്മരാജനെ കഴിഞ്ഞിട്ടുള്ളൂ. ഓരോ ചുവടിലും തെളിഞ്ഞു കാണാമായിരുന്നു അദ്ദേഹം ഒളിപ്പിച്ചുവെച്ച നിഗൂഢത. അതിന്റെ മാസ്മരികതയിൽ വീഴാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിന് കാരണവും അതിന്റെ ലാളിത്യം തന്നെ. പ്രണയവും വിരഹവും ഇഴചേർന്ന ബന്ധനത്തിൽ നിന്ന് മലയാളിക്ക് മോചനമില്ല. പത്മരാജന്റെ കഥകളിൽ എപ്പോഴും നിഗൂഢത നിഴലിച്ചിരുന്നു. ആണ്ടാണ്ട് അതിനുള്ളിലേക്ക് ഇറങ്ങിപ്പോകാൻ തോന്നുന്ന തരം ഒരു നിഗൂഢത.

പ്രണയത്തിന്റെ മാസ്മരികത ഒളിപ്പിച്ചുവച്ച ക്ളാരയെയും, പ്രണയം വാരി വിതറിയ സോളമനേയും സോഫിയയെയും, ദേവലോകത്തു നിന്നും പ്രണയത്തേരിൽ ഇറങ്ങിവന്ന ഗന്ധർവ്വനും മലയാളിയെ എവിടെയാണോ കൊണ്ട് നിർത്തിയത് അവിടെ നിന്നും ഇതുവരെ തിരിച്ചുവരാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

ആലപ്പുഴയിൽ ജനിച്ച പത്മരാജൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് കഥകളുടെ കൈപിടിച്ച് ആ കഥാകാരൻ യാത്ര തുടങ്ങിയത്. പിന്നീട് അങ്ങോട്ട് കഥകളിൽ നിന്നും ചലച്ചിത്രത്തിലേക്കും അവിടെനിന്ന് തന്റെ ഭാവന കഥാപാത്രങ്ങളിലേക്ക് പകർന്നു നൽകിയ കഥാകാരനെയാണ് പിന്നീട് കാണാനായത്. പ്രണയം, വിരഹം,സ്നേഹബന്ധം, സങ്കടം,സന്തോഷം, നിഗൂഢത,അതിഭാവുകത്വം ഇതെല്ലാം ഇഴ ചേർത്ത് കൊരുത്തെടുത്തതായിരുന്നു നാം കണ്ട പത്മരാജന്റെ കഥാപാത്രങ്ങൾ. തന്റെ തട്ടകമായി എന്നും പത്മരാജൻ പ്രിയമോടെ തിരഞ്ഞെടുത്തത് തിരക്കഥാ രചനയായിരുന്നു. ‘പ്രയാണ’ മായിരുന്നു പത്മരാജന്റെ ആദ്യ തിരക്കഥ. പ്രയാണത്തിൽ തുടങ്ങി 36 ഓളം തിരക്കഥകൾ അദ്ദേഹം രചിച്ചു. പ്രകൃതിയെ ഒരുപാട് സ്നേഹിച്ച ആ കലാകാരന്റെ രചനകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും മഴയും പ്രകൃതിയും, ഒരുപിടി ഓർമ്മകളും അതിലേറെ എന്നും മനസ്സിലിട്ടു താലോലിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചിട്ട് 1991 ജനുവരി 24ആം തീയതി 46-മത്തെ വയസ്സിൽ ആ നല്ല കഥാകാരൻ ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ആ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി ഓർമ്മ പൂക്കൾ.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....