കാഴ്ചകളുടെ വിരുന്നൊരുക്കി തലയെടുപ്പോടെ ഗ്ലോബൽ വില്ലേജിലെ ഇന്ത്യ പവലിയൻ

തലയെടുപ്പുകൊണ്ടും കാഴ്ചകളുടെ വിരുന്നൊരുക്കിയും ഗ്ലോബൽ വില്ലേജിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പവിലിയനുകളിൽ ഒന്നാണ് ഇന്ത്യ പവലിയൻ. ഏറ്റവും വലിയ പവിലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേതാണ്. എല്ലാ വർഷവും വ്യത്യസ്ത ആശയങ്ങളിൽ ആണ് പവലിയൻ നിർമ്മിക്കുന്നത്. രാജസ്ഥാനിലെ ഹവാ മഹലിന്റെ മാതൃകയിലാണ് ഇന്ത്യന്‍ പവലിയൻ നിർമിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സംസ്കാരവൈവിധ്യവും ഭാഷാ വേഷ ഭക്ഷണവൈവ്ദ്യവുമെല്ലാം പവിലിയനിൽ പ്രകടമാണ്. തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും എല്ലാ വസ്തുക്കളും ഇവിടെ പ്രദർശനത്തിനും വില്പനക്കുമായി വച്ചിട്ടുണ്ട്. തുണിത്തരങ്ങളുടെ വിപണിയും സജ്ജീവമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ മുതൽ കൈകൊണ്ടു തുന്നിയ വസ്ത്രങ്ങളും പെയിന്റിംഗ് നടത്തിയവയും. ചിത്രപ്പണികളും എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളുമെല്ലാം ഇവിടെ സുലഭമായി ലഭിക്കും.

ചിത്രകാരന്മാർ മുതൽ ആദിവാസി എണ്ണ വില്പനക്കാർ വരെ ഇന്ത്യൻ പവിലിയനിലെ സജ്ജീവസനീധ്യമാണ്. രാജസ്ഥാനിൽ നിന്നെത്തിയ ഒരുകൂട്ടം സ്ത്രീകളും ഇവിടെ ചെറുചിരിയോടെ സന്ദർശകരെ സ്വീകരിക്കും. മാലയും കമ്മലും വളകളൂം അങ്ങനെ തനി രാജസ്ഥാനി ആഭരങ്ങളുമാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്. കയ്യിൽ ഏതു മാതൃകയിലുമുള്ള മെഹന്തിയിട്ടുതരാനും അവർ ഒരുക്കമാണ്.

പരവതാനികളും പരവതാനികളും, ജയ്പുരി രജായി, തടികൊണ്ട് നിർമ്മിച്ച വസ്‌തുക്കൾ, ലോഹ കരകൗശല വസ്തുക്കൾ, വെള്ളി ഫർണിച്ചറുകൾ, ടെറാക്കോട്ട പാത്രങ്ങൾ, ഗുജറാത്തി രീതിയിൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ, പിച്ചള പാത്രങ്ങൾ, തുകൽ വസ്തുക്കൾ, വിലയേറിയ കല്ലുകൾ മുത്തുകൾ എന്നിവ പ്രശസ്ത ആഭരണങ്ങൾ, വിവിധ വർക്കുകളുള്ള ലേഡീസ് സ്യൂട്ടുകൾ, കമ്പിളി സ്യൂട്ടുകൾ, കാശ്മീരി കമ്പിളി ഷാളുകൾ, ഗുജറാത്തി സാരി , പഞ്ചാബി ജൂട്ടികൾ എന്നിവ എല്ലാം പവിലിയനിൽ ഉണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ ഇവിടെയെത്തുകയും ഇവയെല്ലാം വാങ്ങുകയും ചെയ്യുന്നണ്ട്.

തുകൽ വസ്ത്രങ്ങൾ , കരകൗശല വസ്തുക്കൾ, ചെരിപ്പുകൾ, പുരാതനവസ്തുക്കൾ കേരളത്തിൽ നിന്നുള്ള ചായയും കാപ്പിയും മസാലക്കൂട്ടുകളും ഉൾപ്പെടെ വിശാലമായ വിപണനം കേന്ദ്രം കൂടി ആവുകയാണ് ഇന്ത്യ പവലിയൻ.

ഇവിടെ എത്തുന്ന ഓരോ സന്ദര്ശകനും വിരുന്നൂട്ടാൻ എല്ലാ ദിവസവും ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കലയോടും വാസ്തുവിദ്യയോടുമുള്ള രാജ്യത്തിന്റെ സ്നേഹം ഇന്ത്യാ പവലിയനിൽ ദൃശ്യമാണ്. തത്സമയ സംഗീതവും നൃത്ത പരിപാടികളും ആസ്വദിക്കാനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്വാദിഷ്ടമായ പാചകരീതി ആസ്വദിക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്ന രീതിയിലുമാണ് ഈ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും രുചികരമായ ഇന്ത്യൻ ഭക്ഷണം. വടക്കേ ഇന്ത്യൻ തെരുവ് ഭക്ഷണം മുതൽ ഏറ്റവും ജനപ്രിയമായ ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ വരെ ഇവിടെ ലഭ്യമാവും , പ്രാദേശിക പാനീയങ്ങളുടെ ഒരു നിര മുതൽ വായിൽ വെള്ളമൂറുന്ന മധുരപലഹാരങ്ങൾ വരെ, അങ്ങനെ ഇന്ത്യൻ പവലിയൻ തീർച്ചയായും രുചിമുകുളങ്ങളെ ഇളക്കിവിടുന്നവയാണ്. കാശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ രുചിയൂറുന്ന ഭക്ഷണവും കഴിച്ചാണ് ആളുകൾ ഇന്ത്യപവിലിയനിൽ നിന്ന് മടങുന്നത്.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...