ദുബായ്: ശ്രീനാഥ് റെഡ്ഡിയെ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആഗോളആരോഗ്യ പരിചരണ സമുച്ചയമായി മാറാനുള്ള അഭിലാഷങ്ങള്‍ ശ്രീനാഥ് പൂര്‍ത്തീകരിക്കുമെന്ന് ശ്രീനാഥിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ച് കൊണ്ട് ലൈഫ് ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ അബ്ദുന്നാസര്‍ പറഞ്ഞു. ആരോഗ്യ പരിചരണ മേഖലയില്‍ സീനിയര്‍ മാനേജ്‌മെന്റ് തലങ്ങളില്‍ 20ലധികം വര്‍ഷത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള ശ്രീനാഥ് റെഡ്ഡി പുതിയ തസ്തികയില്‍ ലൈഫ് ഗ്രൂപ്പിന്റെ വ്യത്യസ്ത ഓപറേഷനുകള്‍ക്കും ഗള്‍ഫിലും ഇന്ത്യയിലുമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും.
370 സ്റ്റോറുകളുള്ള യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയാണ് ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്. കൂടാതെ, 18 ജിപി ക്‌ളിനിക്കുകളും 5 മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ലൈഫിന്റെ അനുബന്ധ സ്ഥാപനമായ ന്യൂട്രിഫാം 170ലധികം ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത് കെയര്‍ വിതരണക്കാരാണ്. ലൈഫ് ഇന്ത്യന്‍ റീടെയില്‍ ഫാര്‍മസി വിപണിയിലേക്ക് പ്രവേശിക്കുകയും അടുത്തിടെ രണ്ട് ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. 2023 അവസാനത്തോടെ ഇന്ത്യയില്‍ 100 ഫാര്‍മസികളും 15 ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കാനാണ് ലൈഫ് ഗ്രൂപ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.