ബഹ്‌റൈനിലേക്ക് 454 മില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതിയെന്ന് എഫ്‌ഐഇഒ

മനാമ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങള്‍ക്കിടെ (ഏപ്രില്‍, ഒക്‌ടോബര്‍) ബഹ്‌റൈനിലേക്കുള്ള മൊത്തം കയറ്റുമതി 454.15 മില്യന്‍ ഡോളറെന്ന് ഇന്ത്യന്‍ കയറ്റുമതി ഉന്നത ബോഡിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍ ബഹ്‌റൈന്‍ ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണെന്നും ഈ മേഖലയില്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ വിപുലീകരിക്കുന്നതിനാല്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറലും സിഇയുമായ ഡോ. അജയ് സഹായ് പറഞ്ഞു. മള്‍ടി സെക്ടര്‍ എക്‌സ്‌പോ ആയ ‘സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023’ന് ബഹ്‌റൈന്റെ ആതിഥേയത്വം പ്രഖ്യാപിക്കവേ, ഉഭയ കക്ഷി വ്യാപാരത്തിന് ഗുണം ചെയ്യുന്ന പ്രവണത ശക്തിപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ബഹ്‌റൈനിലേക്കും ജിസിസിയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ സാധ്യതകള്‍ അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ജനുവരി 8 മുതല്‍ 10 വരെ ക്രൗണ്‍ പ്‌ളാസ ബഹ്‌റൈനിലാണ് സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023 എക്‌സ്‌പോ നടക്കുക. നോണ്‍ ഫുഡ്, എഫ്എംസിജി സ്ഥാപനങ്ങള്‍, സ്റ്റേഷനറി-ലൈഫ് സ്‌റ്റൈല്‍-പേപര്‍ ഉല്‍പന്നങ്ങള്‍, പാക്കേജിംഗ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീടും താമസവും, സുരക്ഷാ ഉപകരണങ്ങള്‍, ആരോഗ്യ സംരക്ഷണം, ഫാഷന്‍ തുടങ്ങി ബഹ്‌റൈന്റെയും ജിസിസിയുടെയും റീടെയില്‍ വ്യവസായത്തിനും ഇകൊമേഴ്‌സ് ഓഹരിയുടമകള്‍ക്കും ഇന്ത്യന്‍ കയറ്റുമതിക്കാരുമായി വ്യത്യസ്ത തലങ്ങളില്‍ ഇടപഴകാനുള്ള അവസരമായിരിക്കും ഈ പ്രദര്‍ശനം. ദുബായ് ആസ്ഥാനമായ വെരിഫെയര്‍ ആണ് വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയുള്‍ക്കൊള്ളുന്ന സൂപര്‍ സോഴ്‌സിംഗ് അറേബ്യ 2023 എക്‌സ്‌പോയുടെ സംഘാടകര്‍. 2021-’22 സാമ്പത്തിക വര്‍ഷത്തില്‍ ജിസിസിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 44 ശതമാനം വളര്‍ച്ചയോടെ 43.9 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നുവെന്ന് അജയ് സഹായ് വെളിപ്പെടുത്തി. എഫ്‌ഐഇഒയുടെ അഭിപ്രായ പ്രകാരം യുഎഇയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 68 ശതമാനമായി വളര്‍ന്നു. സഊദിയിലേക്ക് 49 ശതമാനവും ഒമാനിലേക്ക് 33 ശതമാനവും ഖത്തറിലേക്ക് 43 ശതമാനവും കുവൈത്തിലേക്ക് 17 ശതമാനവുമായാണ് കയറ്റുമതി വളര്‍ച്ചയുണ്ടായത്.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...