സുരക്ഷയ്ക്ക് പ്രഥമ പരിഗണന: നിരീക്ഷണത്തിനായി 89,772 ഹൈടെക് ക്യാമറകൾ സ്ഥാപിച്ച് ഷാർജ

ഷാർജ എമിറേറ്റിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള താമസക്കാർ സംതൃപ്തരാണെന്ന് പഠന റിപ്പോർട്ട്. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഗണ്യമായ കുറവുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എമിറേറ്റിലെ 99.8 ശതമാനം പേരും എമിറേറ്റ് സുരക്ഷിതമാണെന്ന് വിലയിരുത്തി. സുരക്ഷ ഉറപ്പാക്കാനായി ഷാർജ പൊലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചുകഴിഞ്ഞു. ‘സുരക്ഷിതവും സുസ്ഥിരവുമായ ഭാവിയിലേയ്ക്ക് ഒരുമിച്ച്’ എന്ന വിഷയത്തിൽ ഷാർജ ഡെസേർട്ട് പോലീസ് ക്യാംപില്‍ നടന്ന എട്ടാമത് വാ‍ർഷിക മീഡിയ ഫോറത്തില്‍ ആണ് പോലീസ് മേധാവികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഷാർജ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് നടത്തിയ പഠനറിപ്പോർട്ട് ഷാർജ പോലീസ് പുറത്തുവിട്ടു. ജനങ്ങളുടെ സുരക്ഷക്കായുള്ള പ്രവർത്തങ്ങളിൽ 99.3 ശതമാനം ആളുകളും വിശ്വാസം പ്രകടിപ്പിച്ചു. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞുവെന്നും കൃത്യമായ ഡാറ്റയോടെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമായി നയിക്കാനാകുമെന്നും ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി പറഞ്ഞു

എമിറേറ്റിലുടനീളം കൂടുതൽ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഷാർജ ട്രാഫിക് പോലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന റഡാറുകൾ 9 ശതമാനം വർധിപ്പിച്ചതിന്‍റെ ഫലമായി ട്രാഫിക് അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ട്രാഫിക് പിഴകളിൽ ശാശ്വതമായ 35 ശതമാനം കിഴിവ് ഗണ്യമായി സഹായിച്ചിട്ടുണ്ടെന്നും ഇത് പിഴകൾ തീർപ്പാക്കാനും വാഹന ലൈസൻസ് പുതുക്കാനും ആളുകളെ പ്രേരിപ്പിച്ചതിനാൽ പിഴകൾ തീർപ്പാക്കിയ ശേഷം 242,000 വാഹന ലൈസൻസുകൾ പുതുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റില്‍ വർഷം മുഴുവനും നീണ്ടുനില്‍ക്കുന്ന സുരക്ഷാ പട്രോളിംഗുകള്‍ മൂലം റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങൾ കുറഞ്ഞുവെന്നും മരണങ്ങളുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഷാർജ പൊലീസിന്‍റെ പ്രതികരണ സമയം 2022-ലെ 4.58 മിനിറ്റിനെ അപേക്ഷിച്ച് 2023-ൽ 3.39 മിനിറ്റാണ് എടുത്തത്. കൺട്രോൾറൂം 901 നോൺ എമർജൻസി നമ്പറിൽ 20,35,859 കോളുകളും 999 നമ്പരിൽ 4,21,370 കോളുകളും ലഭിച്ചിരുന്നു.

ലഹരിമരുന്ന് നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കാൻ സാധിച്ചു. 2023ൽ ലഹരിമരുന്നുകൾ പിടിച്ചെടുക്കൽ 24.3 ശതമാനമായി ഉയർന്നു. 2023ൽ 1.12 ദശലക്ഷം ഗ്രാം മയക്കുമരുന്നുകളും 4.55 ദശലക്ഷം സൈക്കഡെലിക് ഗുളികകളും പിടിച്ചെടുത്തു. 115.37 ദശലക്ഷം ദിർഹം വിലമതിക്കുന്നവയാണിത്. ലഹരിമരുന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന 1,003 വെബ്‌സൈറ്റുകൾ ഷാർജ പൊലീസ് ബ്ലോക്ക് ചെയ്യുകയും ലഹരിമരുന്ന് കടത്താനുള്ള 600,029 ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.

2023-ൽ ഷാർജ പൊലീസിന് പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ എട്ട് അവാർഡുകൾ ലഭിച്ചു. കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം 2023-ൽ നൽകിയ സേവനങ്ങളിൽ 94 ശതമാനം പേരും സന്തുഷ്ടരാണെന്നും ഷാർജ പൊലീസ് വ്യക്തമാക്കി. ഇടപാടുകൾ ഡിജിറ്റലാക്കി. ഡിജിറ്റൽ ചാനലുകളുടെ ഉപയോഗം 96 ശതമാനമാണ്. കാത്തിരിപ്പ് സമയം ഒരു മിനിറ്റിൽ താഴെയാണ്. ഇതെല്ലം സംതൃപ്തി നിരക്ക് കൈവരിക്കുന്നതിന് കാരണമായി.

ഷാർജ പോലീസിന്‍റെ 2024-27 വ‍ർഷങ്ങളിലേക്കുളള നയവും പ്രഖ്യാപിച്ചു. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണ് ഷാർജ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സ്ട്രാറ്റജി 2024-27 എന്നതിൽ ഉൾപ്പെടുന്നത്. സമൂഹത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, പ്രതിസന്ധിക്കും ദുരന്തനിവാരണത്തിനുമുള്ള സന്നദ്ധത വർധിപ്പിക്കുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കുക, തുടങ്ങിയ ആറ് തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് ആണ്ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിതുടക്കമിട്ടത്.

വിവാദം അവസാനിച്ചു, വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത്...

അബുദാബിയിലെ ബട്ടർഫ്ലൈ ഗാർഡൻ ജനുവരി 9 ന് തുറക്കും

അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി, പരാതിക്കാരിയെ കക്ഷി ചേർത്തു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി...

ഡൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ്...

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും...

തമിഴ്‌നാട്ടില്‍ പിഎംകെ ഇനി എന്‍ഡിഎയില്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബകുലിൻ നഗരത്തിൽ നിന്ന് ഏകദേശം 68...

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ, ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിയ്ക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്നലെ ഗ്രാമിന് 12,725...