യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിലൂടെ ഇതുവരെ 90,000ല്‍ അധികം ഇന്ത്യക്കാര്‍ ഏകദേശം 270 കോടിയിലധികം ഇന്ത്യന്‍ രൂപ സമ്മാനമായി നേടി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള മഹ്‍സൂസ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ക്ക് ആകെ 350,000,000 ദിര്‍ഹത്തിലധികമാണ് സമ്മാനം നന്‍കിയത്. സമ്മാനാര്‍ഹരുടെ ആകെ എണ്ണത്തില്‍ 217,000 പേരും ഇന്ത്യക്കാരായിരുന്നു. 2022ല്‍ നാല് ഇന്ത്യക്കാര്‍ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയര്‍മാരായി മാറുകയും ചെയ്‍തു. ഭാഗ്യശാലികളായ വിജയികളില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയവരും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയവരും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടിയവരും 100,000 ദിര്‍ഹത്തിന്റെ റാഫിള്‍ ഡ്രോയില്‍ വിജയിച്ചവരുമെല്ലാം ഉള്‍പ്പെടുന്നു.
2022ല്‍ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയറായി മാറിയ ആദ്യത്തെ ഇന്ത്യക്കാരന്‍, ഷെഫായി ജോലി ചെയ്‍തിരുന്ന രമയായിരുന്നു. 2022ലെ രണ്ടാമത്തെ വിജയിയായ അനീഷും 10 മില്യന്‍ ദിര്‍ഹത്തിനാണ് അര്‍ഹനായത്. 88-ാമത്തെ നറുക്കെടുപ്പില്‍ മറ്റൊരുളുമായി ഒന്നാം സമ്മാനം പങ്കിട്ടെടുത്ത ഷാനവാസാണ് ഇന്ത്യക്കാരനായ മറ്റൊരാൾ. മഹ്‍സൂസിന്റെ 30-ാമത് മള്‍ട്ടി മില്യനയറായ, കുവൈത്തില്‍ താമസിക്കുന്ന ദലീപാണ് 2022ല്‍ വിജയിയായ മറ്റൊരു ഇന്ത്യക്കാരന്‍.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.