61-മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി, ഇനി ഏഴുനാൾ കലാമാമാങ്കം

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന കൗമാരകലയ്ക്ക് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനം അടക്കം 24 വേദികളാണ് കലോത്സവത്തിന് സജ്ജീകരിച്ചിട്ടുള്ളത്.

മാറുന്നകാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യ വിമർശനത്തിന്‍റേയും നവീകരണത്തിന്‍റേയും ചാലുകീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉൽസവം.വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം.പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണം എന്നും പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായി കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ഗോത്രകലകളെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്കും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുക. മത്സരവേദിക്ക് അരികിൽ തത്സമയ പ്രദർശനത്തിനായി ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ മത്സരങ്ങളുടെയും വീഡിയോ റെക്കോർഡിങ് ഉണ്ടായിരിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള വിധികർത്താക്കൾ ആയിരിക്കും മത്സരം വിലയിരുത്തുന്നത്. കലാകാരന്മാർക്ക് യാത്ര സൗകര്യത്തിനായി മുപ്പത് കലോത്സവവണ്ടികളും തയ്യാറായിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.

എല്ലാ വേദികളിലും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണ്. മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങൾ ഒരുക്കിയ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. വേദികളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അഗ്നിശമനസേന മുഴുവൻ സമയവും ഉണ്ടാകും. വിക്രം മൈതാനത്ത് മാത്രമായി രണ്ട് യൂണിറ്റ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. മത്സരം നടക്കുന്ന വേദികളിൽ വൈദ്യുത തടസ്സം നേരിടാതിരിക്കാൻ കെഎസ്ഇബിയും രംഗത്ത് എത്തിയിട്ടുണ്ട്. കലാകാരന്മാർക്കും കാണികൾക്കും വേണ്ടി ജലവകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധജല വിതരണവും ഒരുക്കിയിട്ടുണ്ട്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....