ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനവുമായി ഗോപിനാഥ് മുതുകാട് ദുബായിലെത്തുന്നു

തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറൻറ് ആർട് സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ കലാമികവുകൾ പ്രവാസ ലോകത്ത് അവതരിപ്പിക്കാൻ സ്ഥാപകനും മെന്ററുമായ ഗോപിനാഥ് മുതുകാട് ദുബായിലെത്തുന്നു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ) 2023 ജനുവരി 14-ന് ദുബൈ ഊദ്മേത്ത ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന എംപവറിംങ് വിത്ത്‌ ലവ്’എന്ന പരിപാടിയിലാണ് ഗോപിനാഥ് മുതുകാടും കുട്ടികളും കലാവിരുന്ന് അവതരിപ്പിക്കുക. ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ 33 കുട്ടികളാണ് കലാപ്രകടനങ്ങൾ നടത്തുകയെന്നും ഇവരുടെ ഗൾഫ് മേഖലയിലെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മാജിക് ഷോ ,നൃത്തം, സംഗീതം തുടങ്ങിയ മേഖലയിൽ അസാധാരണ കഴിവ് തെളിയിച്ച പ്രതിഭകളാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക.

മായാജാല പ്രകടനങ്ങൾ കൊണ്ട് ലോകത്തമ്പാടുമുള്ള സദസ്സിനെ വിസ്മയിച്ച ഗോപിനാഥ് മുതുകാട് കഴിഞ്ഞ വർഷം ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി 45 വർഷത്തെ തന്റെ പ്രൊഫഷണൽ മാജിക്ക്‌ രംഗം ഉപേക്ഷിച്ചിരുന്നു. മാസ്മരിക ലോകത്തിന് നിന്ന് കാരുണ്യ ലോകത്തിലേക്ക് മാറിയ ഇദ്ദേഹം ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള പ്രത്യേക സ്ഥാപനം രൂപകൽപന ചെയ്ത് പ്രവർത്തിച്ചുവരികയാണ്. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺസിൻഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച, കേൾവി, അംഗപരിമിതർ തുടങ്ങിയ പരിമിതികളുള്ള കുട്ടികളാണ് കലാസംഘത്തിലുള്ളത്. പ്രത്യേക ശേഷിയുള്ള കുട്ടികൾ എന്ന അർത്ഥത്തിലാണ് ഇവരെ ഡിഫറന്റ് ആർട്ട് സെന്റർ പരിപാലിക്കുന്നത്. ആ നിലകളിലുള്ള ഇവരുടെ അതിജീവനം നമ്മെയെല്ലാം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇത്തരത്തിലുള്ള 200 കുട്ടികൾ ഇപ്പോൾ ഈ കേന്ദ്രത്തിലുണ്ടെന്നും മുതുകാട് പറഞ്ഞു.

ലോകമെമ്പാടുമുള്ള പല വേദികളിലും ഇത്തരം കുട്ടികൾ ഈരീതിയിൽ പ്രദർശനം നടത്താൻ സജ്ജമാണെന്നതിന്റെ സുചനകൂടിയാണ് ഈ പരിപാടി എന്നും, സർഗ്ഗശേഷികൊണ്ട് കുട്ടികൾക്ക്‌ സ്വന്തം കാലിൽ നിൽക്കാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുക്കുക, ആഗോളതലത്തിൽ ഇത്തരം കുട്ടികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവർക്ക് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഐപിഎ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും ഫൗണ്ടർ എകെ ഫൈസലും ചെയർമാൻ വി കെ ശംസുദ്ധീനും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ കെ ഫൈസൽ ,വി കെ ശംസുദ്ധീൻ ,പ്രൊഫ.ഗോപിനാഥ് മുതുകാട്, പ്രോഗ്രാം കോർഡിനേറ്റർ സി എ തങ്കച്ചൻ മണ്ഡപത്തിൽ,മുനീർ അൽ വഫാ,പരിപാടിയുടെ പ്രയോജകരായ അൽ മയാർ ഗ്രുപ്പിൻ്റെ എംഡി മുഹമ്മദ് റഫീഖ്, CION ലൈറ്റിംഗ് ടെക്നോളജി എംഡി ജയഫർ പള്ളിക്കൽകത്ത്, ലീഗൽ മാക്സിംസ് ലീഗൽ കൺസൾട്ടൻസിന്റെ ചെയർമാൻ അഡ്വ മുഹമ്മദ് ഷറഫുദ്ധീൻ, റാഫി ഡൽമ മെഡിക്കൽ സെൻ്റർ, ജെന്നി ജെന്നി ഫ്ലവേഴ്സ്, ഷാനവാസ് പ്രീമിയർ ഓട്ടോ സ്പെയർ പാർട്ട്സ്, രാജഗോപാൽ ബൂഡോട്ട് എയർട്രാൻസ്‌പോർട്ട് സർവീസസ്, റഷീദ് ബ്രാനോ ഹോൽഡിങ്ങ്സ്, ഫാറുഖ് സിൽവർലൈൻ, അഡ്വ: അജ്മൽ അൽകതേബി അഡ്വക്കേറ്റ്സ്, ഹാഷിം അൽഖാമ ബിൽഡിംഗ് മെറ്റീരിയൽ, ജോഫി തമീം ചാറ്റേർഡ് അക്കൗണ്ടൻ്റ്സ്, മാധവൻ എൽപി ഫ്ലക്സ്, അമാൽ ഹുസൈൻ വെസൽ ടെക്,ഹസൈനാർ ചുങ്കത്ത് ലിവർപൂൾ മെഡിക്കൽ സെൻ്റർ, ജൈലാദ് അബ്ദുല്ല, ബ്രാൻ്റ്ലിഫ്റ്റ് മീഡിയ തുടങ്ങിയവർ സംബന്ധിച്ചു.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....