ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി, സൗദി അറേബ്യയോട് തോറ്റ് അർജന്റീന

സൗദി അറേബ്യയുടെ പേരിൽ ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി കുറിച്ചു. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ സൗദി കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. നേരത്തെ, സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്

ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്. അതിനു മുൻപു കളിച്ച 24 ലോകകപ്പ് മത്സരങ്ങളിൽ അർജന്റീന ആകെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രമാണ്. 16 മത്സരങ്ങളിൽ ജയിച്ച അവർ, അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി

ഇന്ത്യൻ കുടിയേറ്റക്കാരുമായി ഈ ആഴ്ച 3 അമേരിക്കൻ വിമാനങ്ങൾ കൂടി, മൂന്നാം സംഘം ഇന്നെത്തും

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് സൈനിക വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. 157 ഇന്ത്യക്കാരുമായി ഫെബ്രുവരി 16 ഞായറാഴ്ച മറ്റൊരു വിമാനം അമൃത്സറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 59...

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ തന്റെ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലേക്ക്, മോദിയുമായി ചർച്ച

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 17-18 തീയതികളിലാണ് സന്ദർശനം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ...

മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന്...

ഇഡി ചമഞ്ഞ് 4 കോടി തട്ടി: കൊടുങ്ങല്ലൂരിലെ എഎസ്ഐ കർണാടക പോലീസിന്റെ പിടിയിൽ

ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പോലീസ്. സംഘം പരിശോധന നടത്തി പോയതിനുശേഷമാണ്...

അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘമെത്തി, യുഎസ് സൈനിക വിമാനം ഇറങ്ങിയത് അമൃത്സറിൽ

116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങി. ശനിയാഴ്ച രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നാടുകടത്തുന്ന...

ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം; മരണം 18 ആയി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇതിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പേർ പുരുഷന്മാരുമാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം, 15 പേർ മരിച്ചതായി റിപ്പോർട്ട്

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 11 സ്ത്രീകൾ,​ രണ്ട് പുരുഷന്മാർ,​ രണ്ട് കുട്ടികൾ അടക്കം ഉണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....