റമദാൻ ഫാമിലി ടിക്കറ്റ് ഓഫറുമായി ദുബായ് ഗ്ലോബൽ വില്ലേജ്. ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് വെറും 30 ദിർഹത്തിന് നാല് പ്രവേശന ടിക്കറ്റുകൾ ലഭിക്കും.ഓരോന്നിനും വെറും 7.5 ദിർഹമാണ് ചാർജ്ജ് വരുന്നത്. പരിമിതമായ ഈ സമയ ഫാമിലി ഓഫർ ഗ്ലോബൽ വില്ലേജ് ടിക്കറ്റ് കൗണ്ടറുകളിൽ മാത്രമേ ലഭ്യമാകൂ. ഈ ഓഫറിലൂടെ ഗ്ലോബൽ വില്ലേജിൽ ഇഫ്താറിനും സുഹൂറിനും വലിയ കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും ഒത്തുകൂടാനും അവസരമുണ്ടാകും. പുണ്യമാസം മുഴുവൻ ഗ്ലോബൽവില്ലേജിലെ ഷോപ്പിംഗ്, സാംസ്കാരിക- സംഗീത, വിനോദം, ഡൈനിംഗ് അനുഭവങ്ങൾ ആസ്വദിക്കാം.

