ആഭ്യന്തര-അന്തർദേശീയ സർവീസുകളിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ‘പേഡേ സെയിൽ’ പ്രഖ്യാപിച്ചു

ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര വാല്യൂ കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ്സ് ആഭ്യന്തര-അന്തർദേശീയ ശൃംഖലയിലുടനീളം പ്രത്യേക നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിമാസ ‘പേഡേ സെയിൽ’ പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളില്‍ 20 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 35 കിലോ വരെയും ബാഗേജ് അലവന്‍സും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം, അധിക ചെക്ക് ഇന്‍ ബാഗേജ്, മുന്‍ഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ‘ലൈറ്റ്’ നിരക്കുകൾ: AED 323, OMR 22.8, BHD 47, QAR 468, KWD 28, SAR 286 എന്നിങ്ങനെയാണ്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന വിംഗ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.

‘യുദ്ധമല്ല സമാധാനമാണ് വേണ്ടത്, ഇനിയും ശബ്ദമുയർത്തും: ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ...

കേരളത്തിൽ 79.63% പോളിങ്, അന്തിമ കണക്കുകൾ സർവീസ് വോട്ട് കൂടി ചേർത്തശേഷം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു....

മഥുര ബോട്ടപകടം, മരണസംഖ്യ 14 ആയി ഉയർന്നു

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ഏപ്രിൽ 10-ന് നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. സ്വാമി...

വനിതാ സംവരണ ബിൽ പുതിയ ഇതിഹാസം രചിക്കാൻ പോകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കാൻ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

എഫ്‌സിആര്‍എ നിയമഭേദഗതി കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത്: ഷോൺ ജോർജ്

എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു....

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി, രാഷ്ട്രീയക്കാരനാകരുത്: ഡൊണാൾഡ് ട്രംപ്

ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....