ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ വർണ്ണാഭമായ പരിപാടികൾ, 31ന് രാത്രി 8 മുതൽ 7 പുതുവത്സരങ്ങൾ

ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ വിപുലമായ പരിപാടികൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 31 നു രാത്രി 7 സമയ മേഖലകളിൽ പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നു. രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കംകുറിക്കുക. ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺകണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ പറഞ്ഞു.
ആഘോഷണങ്ങളോടൊപ്പം ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

എല്ലാ വർഷങ്ങളിലെയും പോലെ വിവിധ രാജ്യങ്ങളിൽ പുതുവത്സരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോളഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്. യുഎഇയുമായി 4 മണിക്കൂർ വ്യത്യാസമുള്ള ഫിലിപ്പൈൻസിൽ പുതുവർഷം എത്തുന്ന സമയം അതായത് യുഎഇ സമയം രാത്രി 8 മണിക്ക് ഫിലിപ്പീൻസിനൊപ്പമാണ് പുതുവർഷം തുടങ്ങുന്നത്. 9 മണിക്ക് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും ഗ്ലോബൽ വില്ലേജിൽ പുതുവത്സരം ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ പുതുവർഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും.

ഡിസംബർ 31 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെയാണ് പുതുവത്സരരാവിൽ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ശനിയാഴ്ച സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ ഇക്കുറിയും സന്ദർശകർ ഏറെ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ...

ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവെപ്പുമായി ബിജെപി. നിയമസഭാ തിരഞ്ഞെടു അടുക്കുമ്പോൾ എൻ ഡി എയുമായി കൈകോർക്കാൻ തീരുമാനിച്ച് ട്വന്റി 20. ട്വന്റി 20 പാര്‍ട്ടിയെ എൻഡിഎയിലെത്തിച്ചാണ് ബിജെപി...

എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന് തിരിച്ചടി. എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്....

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു, 9 പേർക്ക് പരിക്ക്

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ്...

“പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് “; കെ കെ ശൈലജ

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര...

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ജനുവരി 31-ന് ആരംഭിക്കും

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്. 2026 ജനുവരി...

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ‘പ്രവാസി സാഹിത്യോത്സവ്’ റാസൽഖൈമയിൽ

ദുബായ് : യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25ന് റാസൽഖൈമയിൽ നടക്കും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനഞ്ചാമത്...