സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം, ജനുവരി ഒന്ന് മുതൽ നടപ്പാക്കാൻ അന്ത്യശാസനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി കർശന നിര്‍ദ്ദേശം നല്‍കി. പഞ്ചിംഗ് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേതന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്. അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു.

കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും. ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫിസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി

മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ചീഫ് സെക്രട്ടറി കഴിഞ്ഞമാസം...

ബാർകോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ.മുരളീധരൻ എംപി

ബാർകോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി.‘‘മന്ത്രിമാരായ എം.ബി.രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സർക്കാരിനു വേണ്ടി കൈക്കൂലിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്...

ജീവനക്കാരില്ല, കരിപ്പൂർ വിമാനത്താവളത്തിൽ 2 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അധികൃതർ അറിയിച്ചു. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി...

എറണാകുളം പുത്തൻവേലിക്കരയിൽ രണ്ടു പേർ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

എറണാകുളം പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അ‍ഞ്ചു പെൺകുട്ടികൾ‌ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു. ബന്ധു വീട്ടിലെത്തിയവരായിരുന്നു കുട്ടികൾ....

ബാർ കോഴ ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം നാളെ മുതൽ ആരംഭിക്കും

ബാർകോഴ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിമോൻ്റെയടക്കം മൊഴി രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും...

അതീവ ജാഗ്രതയിൽ സംസ്ഥാനം; റെമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗാൾ തീരം തൊടും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ബംഗാൾഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബം​ഗ്ലാദേശിൽ...

രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണസംഖ്യ 28 ആയി ഉയര്‍ന്നു, മരിച്ചവരിൽ 12 കുട്ടികൾ

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി....

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഒരു കുട്ടി ഞായറാഴ്ച രാവിലെ...