നിലവിൽ രാജസ്ഥാനിൽ പര്യടനം നടക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് നൂറാം നാൾ. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ നേതൃതത്തിലുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഭാരത് ജോഡോയാത്ര ഇതുവരെ ഏഴ് സംസ്ഥാനങ്ങളിലായി ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു.
സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാജസ്ഥാനിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരത് ജോഡോ യാത്ര ഇതുവരെ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ രാജസ്ഥാന് ശേഷം ഡിസംബർ 21 ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും. ഭാരത് ജോഡോ യാത്ര ജനുവരി 26 യാത്ര ശ്രീനഗറിൽ സമാപിക്കും. ഇനി 737 കിലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നത്.