നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ- ടെലിവിഷൻ ക്യാമറമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീര തന്നെയാണ് വിവാഹ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്തിയത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. 42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുമുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2-3 അടുത്ത സുഹൃത്തുക്കളും മാത്രമേ ഞങ്ങൾ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനൽ യാത്രയിൽ ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–മീര വാസുദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2005ലാണ് വിശാൽ അഗർവാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വർഷത്തിന് ശേഷം ആ ബന്ധം വേർപിരിഞ്ഞു. 2012ൽ മോഡലും നടനുമായ ജോൺ കൊക്കനെ വിവാഹം ചെയ്തു. 2026ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിലെ കുട്ടിയാണ് അരീഹ.