ബെർബെർമാരുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യമാണ് മൊറോക്കോ. പുരാതനമായ പല നഗരങ്ങളും ചേർന്നെഴുതിയ ചരിത്രവും സംസ്കാരവുമാണ് ഈ രാജ്യത്തിനുള്ളത്. അതിന്റെ ഒരു ചെറുരൂപം ഇവിടെ ദുബായിൽ ഉണ്ട്, ദുബായ് ഗ്ലോബൽ വില്ലേജിൽ. ഇവിടെ എത്തുമ്പോൾ നമ്മെ നയിക്കുന്നത് പരമ്പരാഗത മൊറോക്കൻ സൂക്കിൻ്റെ കാഴ്ചകളും ശബ്‌ദങ്ങളും ഗന്ധങ്ങളും ആണ്. പരമ്പരാഗത വിനോദം, ഭക്ഷണം, കരകൗശലവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം രാജ്യത്തിൻ്റെ ശ്രദ്ധേയമായ ചരിത്രവും സംസ്‌കാരവും സാഹസികതയും എല്ലാം ഇവിടെ പൂർണ്ണമായി പ്രദർശിപ്പിച്ചിട്ടുണ്ട്.
മൊറോക്കോ പവിലിയയ്‌നിൽ ഇക്കുറി മൊറോക്കൻ വസ്ത്രങ്ങളാണ് അധികവും കാണാൻ സാധിക്കുന്നത്. നിറയെ വെളുത്ത കല്ലുകൾ പതിച്ച നീളൻ വസ്ത്രങ്ങൾ ആണ് പ്രധാനകാഴ്ച. മൊറോക്കൻ പാരമ്പര്യം വരച്ചുകാട്ടുന്ന തനത് വസ്ത്രങ്ങൾ ആണിവ. പവിലിയന്റെ ഒട്ടുമിക്ക കടകളിലും സ്ത്രീകൾക്കുള്ള പരമ്പരാഗത വസ്ത്രങ്ങൾ ആണ് വിൽപനക്കായി വച്ചിരിക്കുന്നത്. സ്വർണ്ണവർണ്ണത്തിലും വെള്ളി പൂശിയതുമായ അരപ്പട്ടകളും ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രത്യക ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഇവ മൊറോക്കൻ വസ്ത്രങ്ങുടെ കൂടെ സ്ത്രീകൾ ധരിക്കുന്നവയാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങളുടെ വിൽപനയും ഇവിടെ ധാരാളമായി നടക്കുന്ന്. യുഎഇയിലും മറ്റ് അയൽ രാജ്യങ്ങളിലും താമസിക്കുന്ന മൊറോക്കക്കാരായ സന്ദർശകരും ഇവ വാങ്ങുവാനായി ഗ്ലോബൽ വിളജിൽ എത്തുന്നുണ്ട്. തങ്ങളുടെ പാരമ്പര്യമനുസരിച്ച് മുഖത്തിലും കഴുത്തിലും പച്ചകുത്തുന്നവരാണ് മൊറോക്കൻ സ്ത്രീകൾ.

ചെറുകിട വ്യവസായങ്ങളിൽ പെടുന്ന വ്യത്യസ്ത രീതിയിലുള്ള കളിമൺ പാത്രങ്ങളും ധാരാളമായി എത്തിയിട്ടുണ്ട്. വെള്ളിപൂശിയ പാത്രങ്ങളുടെ തെളിമയും കണ്ടുനിൽക്കാൻ തോന്നുന്നവയാണ്. കൈകൊണ്ട് നിർമ്മിച്ച ബാഗുകളും മറ്റും ധാരാളമായി എത്തിച്ചിട്ടുണ്ട് . ഇവിടെ നടക്കുമ്പോൾ ഒരു മൊറോക്കൻ തെരുവിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കും.
തുടർന്ന് നടന്നാൽ ഒരു മൊറോക്കൻ തെരുവിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കും. ആംലു എന്നറിയപ്പെടുന്ന ഒരു ഭക്ഷ്യ വിഭവംഉണ്ടാക്കുന്നത് ഇവിടെ നേരിട്ട് കാണാൻ സാധിക്കും. മൊറോക്കൻ ആഹാരരീതികളിൽ ഒഴിച്ചുകൂടാൻ ആവാത്തതാണ് ഇത്. അർഗൻ ഓയിലും അതിന്റെ കൂടെ ബദാം തേൻ എന്നിവ ചേർത്തു കല്ലിൽ അരച്ചെടുക്കന്നതാണ് ആം ലു, പ്രധാനമായുംരാവിലത്തെ ഭക്ഷണത്തിനൊപ്പമോ വലികുന്നേരണങ്ങളിൽ ചെറുകടികളൊപ്പമോ ചേർത്തു കഴിക്കുന്നതാണിത്.

ആരോഗ്യത്തിനും ചർമ്മ സൗദര്യത്തിനും ഉന്മേഷത്തിനുമായുള്ള മൊറോക്കൻ ബാത്ത് പ്രശസ്തമാണല്ലോ. ഇവക്കെല്ലാമായി ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ സോപ്പുകളും ചർമ്മലേപനങ്ങളും എണ്ണകളൂം ക്രീമുകളും എല്ലാം ഇവിടെ വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്. കൈകളിൽ പുരട്ടി ഗുണമേന്മ കാണിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്.

മൊറോക്കോ പവലിയനിൽ തനത് സംഗീതവും നൃത്തവും വൈകുന്നേരങ്ങളിൽ അരങ്ങേറും. പവലിയനിലൂടെ നടക്കുമ്പോൾ സൂക്കുകളിലെ കൊതിപ്പിക്കുന്ന മസാല രുചികളും നമുക്കൊപ്പം ചേരും. വിനോദസഞ്ചാരം വരുമാനമാക്കി ജീവിക്കുന്ന രാജ്യമാണ് മൊറോക്കോ. ഓരോ കാലത്തിന്‍റെയും അടയാളങ്ങൾ ഇവിടുത്തെ നിർമ്മിതികളിലും ചരിത്രസ്മാരകങ്ങളിലും കാണുവാൻ സാധിക്കും. പഴമയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അത്ഭുതപ്പെടുത്തുന്ന മൊറോക്കോ സന്ദർകർക്ക് വലിയ കാഴ്ചകളുടെ വിരുന്നാണ് നല്കുന്നത്.