സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. പവന് 720 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി 1500 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവ് വന്നിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷമാണ് വില ഇത്രയും കുറയുന്നത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53120 രൂപയാണ്.
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിലും വ്യാപാരം നടന്നിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.