മുതി‍ർന്ന കോൺഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടു

മഹാരാഷ്ട്രയിലെ മുതി‍ർന്ന കോൺഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടു . എൻസിപി അജിത് പവാറ് വിഭാഗത്തിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. 48 വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിക്കുകയാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബാബ സിദ്ദീഖ് ഇക്കാര്യം പറഞ്ഞത്. യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു. മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു സിദ്ദീഖ്. ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസിൽ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുപ്പകാലം തൊട്ടെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബ സിദ്ദീഖ് പാർട്ടി അംഗത്വം രാജിവെച്ചത് ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയിൽ ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയറിയിക്കുന്നതായും ബാബ സിദ്ദീഖ് പറഞ്ഞു.

‌”ഞാൻ കൗമാരപ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അത് 48 വർഷം നീണ്ടുനിൽക്കുന്ന ഒരു സുപ്രധാന യാത്രയാണ്. ഇന്ന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടൻ രാജിവെക്കുന്നു‌” എക്‌സിലെ ഒരു പോസ്റ്റിൽ, മുൻ സംസ്ഥാന മന്ത്രി പറഞ്ഞു. “ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവർ പറയുന്നതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു” സിദ്ദീഖ് കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ വിഭാഗത്തിൽ സിദ്ദിഖ് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാക്കൾ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം. ഫെബ്രുവരി ഒന്നിന് സിദ്ദീഖും മകൻ സീഷാനും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ സിദ്ദിഖ് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സഹമന്ത്രിയായിരുന്നു. മഹാരാഷ്ട്ര ഹൗസിംഗ് ആന്റ് ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ മുംബൈ ഡിവിഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...