പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ്, നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവ്വേ

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിലക്കും പ്രവിശ്യാ നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 241 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാനിലെ 128 ദശലക്ഷം ജനങ്ങൾ വോട്ട് ചെയ്യാൻ യോഗ്യരാണ്. പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ നാലു പ്രധാന മുഖങ്ങൾ മത്സരിക്കുന്നുണ്ട്. സൈനിക മേധാവി അസിം മുനീർ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരാണവർ. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ ഒരാൾക്ക് രണ്ട് വോട്ടുകൾ വീതം ചെയ്യാം. ഒന്ന് ഫെഡറലും മറ്റൊന്ന് പ്രവിശ്യയും. ഫെഡറൽ ലെജിസ്ലേച്ചറിലേക്ക് 5,121 സ്ഥാനാർത്ഥികളും പ്രവിശ്യകളിലേക്ക് 12,695 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി, വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകൽ എന്നിവയ്ക്കിടയിൽ പാകിസ്ഥാൻ ഇന്ന് തെരഞ്ഞെടുപ്പു നടക്കുകയാണ്. അതേസമയം അസാധാരണ സാഹചര്യങ്ങളിൽ വോട്ടെടുപ്പിന്റെ സമയം ദീർഘിപ്പിക്കുന്ന തീരുമാനം അധികൃതർക്ക് കൈക്കൊള്ളാം.

അതേസമയം നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായും ബിലാവൽ ഭൂട്ടോ-സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് ചില പ്രവചിക്കുന്നത്. പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫും മറ്റ് പാർട്ടികളും നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎംഎൽ-എൻ 115 മുതൽ 132 വരെ ദേശീയ അസംബ്ലി സീറ്റുകൾ നേടുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സംവരണ സീറ്റുകൾ കൂടിച്ചേർന്നാൽ കേവല ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫിൻ്റെ പാർട്ടിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

297 പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ 190 സീറ്റുകൾ നവാസ് ഷെരീഫിന്റെ പാർട്ടി നേടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പഞ്ചാബ് നിയമസഭയിൽ കേവല ഭൂരിപക്ഷം.പാർട്ടി സ്വന്തമാക്കിയേക്കും. ഏതാനും ചിലജില്ലകൾ ഒഴികെ പഞ്ചാബിൽ പാർട്ടി മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തൽ. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കരുതപ്പെടുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സഖ്യസർക്കാരുണ്ടായാൽ അവിടെയും ഷെരീഫിൻ്റെ പാർട്ടി ആയിരിക്കും മുന്നിൽ നിൽക്കുക. അതേസമയം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് സിന്ധിൽ മാത്രമാണ് സർക്കാരുണ്ടാക്കാൻ സാധ്യത കാണുന്നത്.

കേന്ദ്രത്തിൽ, പിപിപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് വിലയിരുത്തൽ റിപ്പോർട്ട്, അതേസമയം പിടിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 23 മുതൽ 29 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നവാസ് ഷെരീഫിൻ്റെ തിരിച്ചുവരവിന് ശേഷം പിഎംഎൽ-എന്നിൻ്റെ വളർച്ചയിൽ വലിയ വർദ്ധനവാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ സർവേകൾ നവാസ് ഷെരീഫിൻ്റെ പാർട്ടിയുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി അരവിന്ദ് കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി. ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ആറ് തവണയും...

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം, പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി

കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പാർട്ടിയിൽ തീരുന്നില്ല. പ്രതിപക്ഷ നേതാവിനെതിരെ കെ സുധാകരൻ നടത്തിയ അസഭ്യ പ്രയോ​ഗത്തിൽ...

ഗ്യാൻവാപിയിൽ ​ഹിന്ദുക്കൾക്ക് പ്രാർത്ഥന തുടരാം, പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപി മസ്ജിദിലെ വ്യാസ് തെഹ്ഖാനയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു...

ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ​ഗുജറാത്തിലെ സുദർശൻ സേതു രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ​ഗുജറാത്തിലെത്തിയ...

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്ററിലതികം...

മുസ്ലിംലീഗിന് മൂന്നാം ലോക് സഭാ സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്, രാജ്യസഭാ സീറ്റ് നൽകാമെന്ന് നിർദ്ദേശം

ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്‍ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽlബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച...

കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ നേരിടാൻ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ നേരിടാൻ കേന്ദ്രസർക്കാരും ഹരിയാണ സർക്കാരും വ്യാപക നിയന്ത്രണങ്ങളേർപ്പെടുത്തി. ഡൽഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിർത്തികളിലും ഹരിയാണയിലും പോലീസ്ബാരിക്കേഡുകൾ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ്. ശംഭു, ഖനോരി...