ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയാണ് ലക്ഷ്മിദേവി. ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ ഐശ്വര്യവും സമ്പത്തും നിലനിൽക്കുകയുള്ളു. ദിവസേന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ലക്ഷ്മിയുടെ അനുഗ്രഹം നേടിയെടുക്കാം.
വീട്ടിനുള്ളിലെ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഐശ്വര്യ ദേവതയായ ലക്ഷ്മിയുടെ കടാക്ഷം നമുക്ക് വീടിനുള്ളിൽ നിലനിർത്താം. സൂര്യോദയത്തിനു മുമ്പേ ഉറക്കം എഴുന്നേൽക്കുക. നിത്യവും രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സന്ധ്യയ്ക്ക് മുമ്പേ അടിച്ചു വാരി വെള്ളം തളിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുക. ലക്ഷ്മി സ്തുതികൾ പാരായണം ചെയ്യുക. കുടുംബാന്തരീക്ഷത്തെ ശാന്തമായി നിലനിർത്തുക. കഴിയുന്ന അവസരങ്ങളിൽ വ്രതങ്ങൾ അനുഷ്ഠിക്കുക.
വിളക്കിൽ കരിന്തിരി കത്താതെ നോക്കുക, സന്ധ്യാസമയത്ത് ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക, സന്ധ്യയ്ക്ക് ഉറങ്ങാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുക. അല്ലാത്തപക്ഷം ദാരിദ്ര്യവും കുടുംബക്ഷയവും ഉണ്ടാകാൻ കാരണമാകും. ശുദ്ധിയും വൃത്തിയും പാലിച്ച് മുന്നോട്ട് പോയാൽ ലക്ഷ്മി ദേവിയുടെ കടാക്ഷത്താൽ ജീവിതം ഐശ്വര്യപൂർണ്ണമാകും.