ഗൂഗിളിന്റെ ഗ്രൂപ്പ് ചാറ്റായ ജി മെയിലിൽ പുതിയ ഫീച്ചർ വരുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടുത്തമാസം എത്തിയേക്കും.
ഗൂഗിളിന്റെ മെസ്സേജിങ് ആപ്പുകളിലെ ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചറിനെയാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യത വർദ്ധിപ്പിക്കാനും ഇമെയിൽ ഡെലിവറികൾ കൂടുതൽ സുരക്ഷിതമാക്കാനും കഴിയുന്ന സംവിധാനമാണ് ഇത്. ഇത് ഫോണിൽ ലഭ്യമാകുന്നതോടെ ഇമെയിൽ സേവനം ഇനി കൂടുതൽ സുരക്ഷിതമാകും.
ജിമെയിൽ വെബ്ബിനായുള്ള പുതിയ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ, യൂസർ ഡേറ്റായും അറ്റാച്ച്മെന്റുകളും എൻക്രിപ്റ്റ് ചെയ്യുകയും മറ്റൊരാൾക്ക് കാണാതിരിക്കാൻ ഉള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. മെയിൽ അയക്കുന്ന ആളോ സ്വീകരിക്കുന്ന ആളോ അല്ലാതെ മൂന്നാമതൊരു വ്യക്തിക്ക് മെയിലിലേക്കും അറ്റാച്ച്മെന്റിലേക്കും ആക്സസ് ലഭിക്കില്ല.
ഒരു മാസത്തിനുള്ളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൂടാതെ ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഗൂഗിൾ റിച്ച് കമ്മ്യൂണിക്കേഷൻ സർവീസ് ചാറ്റ് ഫീച്ചറും കമ്പനി പ്രദാനം ചെയ്യും. ആദ്യം വൺ ടു വൺ മെസ്സേജുകൾക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നതെങ്കിലും ഇപ്പോൾ ഗ്രൂപ്പ് ചാറ്റുകൾക്കും ഇത് ലഭ്യമാണ്.
അടുത്ത സമയത്താണ് ഗൂഗിൾ ഉപഭോക്താക്കൾക്കായി കമ്പനി ഇമോജി റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചത്. അപ്ഡേറ്റ് ചെയ്ത എസ്എംഎസ് പതിപ്പിൽ 7 ഇമോജികൾ ഉപയോഗിക്കാൻ സാധിക്കും.
.