മഹ്‍സൂസ് 111-ാമത് നറുക്കെടുപ്പില്‍പ്പ് 1,009 വിജയികള്‍

ദുബൈ: മഹ്‍സൂസിന്റെ 111-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ആകെ 1,009 വിജയികള്‍ 1,644,400 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയും 220,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. 1, 9, 32, 38, 40 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. 22 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു

ഇക്കുറി പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ ഇന്ത്യക്കാരായ മുഹമ്മദ്, സൂര്യജിത്ത്, സന്തോഷ് എന്നിവർ 300,000 ദിര്‍ഹം പങ്കിട്ടെടുത്ത് 100,000 ദിര്‍ഹം വീതം സ്വന്തമാക്കി. യഥാക്രമം 28169205, 28067027, 27950501 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 22 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 45,454 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 984 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. അടുത്ത മില്യനയറാകാന്‍‌ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വാട്സ് ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്, ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകാം’

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സ് ആപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ...

സാങ്കേതിക തകരാർ; എല്ലാ വിമാനങ്ങളിലും അടിയന്തര പരിശോധനക്ക് ഉത്തരവിട്ട് എയർ ഇന്ത്യ

തങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. എയർ ഇന്ത്യ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പൽ പൈലറ്റുമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ്...

ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിൽ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ...

രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില, ഗ്രാമിന് 200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില തുടരുകയാണ്. ഇന്ന് ഗ്രാമിന് 200 രൂപ കൂടി ഒരുഗ്രാമിന്‌ 14,110 രൂപയാണ്. ഒരു പവന് 1,600 രൂപ കൂടി...

ഇന്ത്യയ്ക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു, വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി പുതിയ വ്യാപാരക്കരാർ അന്തിമമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഉയർന്ന ഇറക്കുമതി...

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെതുടർന്ന്

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...