നേപ്പാൾ വിമാന ദുരന്തം: ബ്ലാക്ക്ബോക്സ്‌ കണ്ടെത്തി, അപകടം യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് ?

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായി സ്ഥിരീകരിച്ചു. 72 പേരാണ് ഉണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി കാഠ്മണ്ഡു വിമാനത്താവള ഉദ്യോഗസ്ഥന്‍ ഷെര്‍ ബത്ത് താക്കൂര്‍ പറഞ്ഞു. ബ്ലാക്‌ബോക്‌സില്‍ നിന്നുള്ള ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവ അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന പങ്കു വഹിക്കുന്നവയാണ്. കാഠ്മണ്ഡുവില്‍ നിന്ന് വിനോദസഞ്ചാര നഗരമായ പൊഖാറയിലേക്ക് പറക്കുകയായിരുന്ന വിമാനം, പുതുതായി തുറന്ന വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നത്. 15 വിദേശ പൗരന്മാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്, ജനുവരി 13 നാണ് ഇവര്‍ അവധിക്ക് നേപ്പാളിലേക്ക് പോയത്. മരണമടഞ്ഞ 5 ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിഷേക് കുശ് വാഹ (25), ബിഷാൽ ശർമ്മ (22), അനിൽകുമാർ രാജ്ഭർ (27), സോനു ജയ്സോൾ (35), സഞ്ജയ ജയ്സോൾ എന്നിവരാണ് മരണമടഞ്ഞത്. ഇതിൽ നാലുപേർ ഉത്തരപ്രദേശ് ഗാസിപ്പൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാരിൽ നാലുപേർ കാഠ്മണ്ഡുവിൽ നിന്നും പൊറാഖയിൽ പാരാഗ്‌ളൈഡിങ്ങിന് പോയവരാണ്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തി. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ.

അപകടത്തിന് ഒരു മിനിറ്റ് മുൻപും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച്. ഇന്ന് നേപ്പാളിൽ ഔദ്യോഗിക ദുഃഖാചരണമാണ്.

ഇന്ത്യക്കാരെ കൂടാതെ നാല് റഷ്യക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നു.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....