ന്യൂഡൽഹി: ആഘോഷാരവങ്ങളോട് കൂടി രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നച്ചതോടെയാണ് റിപ്പബ്ലിക് ദിനചടങ്ങുകൾ ആരംഭിച്ചത്.. റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യ അതിഥി. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷം 29ന് അവസാനിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി ദേശീയ പതാകയും ഉയർത്തി
റിപ്പബ്ലിക് ദിനപരേഡിന്റെ ഭാഗമായി വ്യോമ – കര – നാവികസേനകൾ പരേഡ് നടത്തി. സേനാവിഭാഗങ്ങൾ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, പുതിയ ഇന്ത്യ എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷം. ഈജിപ്ത് പ്രസിഡന്റ് ആദ്യമായാണ് ഇന്ത്യയുടെ റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഈജിപ്ത് സായുധസേനയും ബാൻഡ് സംഘവും പരേഡിന്റെ ഭാഗമായി.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും അടക്കം 17 ഫ്ലോട്ടുകളും, വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും 6 ഫ്ലോട്ടുകളുമാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. 479 കലാകാരന്മാർ അണിനിരക്കുന്ന സംഗീത നൃത്ത വിരുന്നാണ് ഇത്തവണത്തെ പരേഡിന്റെ ശ്രദ്ധയാകർഷിക്കുക. വ്യോമ കര നാവികസേനകളുടെ യുദ്ധവിമാനങ്ങളുടെ ഫ്ലൈപാസ്റ്റും ആകർഷണമായി.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹി കനത്ത സുരക്ഷയിലാണ്. ആറായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥന്മാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 150ലേറെ സിസിടിവി ക്യാമറകളും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.