റിപ്പബ്ലിക് ദിനം: ആഘോഷിക്കപ്പെടുന്നത് ജനങ്ങളുടെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം – ഡോ. ആസാദ്​ മൂപ്പൻ

ദുബൈ: റിപ്പബ്ലിക് ദിനത്തിന്‍റെ 74ാം വര്‍ഷം അടയാളപ്പെടുത്തുന്നത് രാജ്യത്തിന്റ ഭരണഘടനയെ അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണെന്നും ഈ ദിനം ആഘോഷിക്കപ്പെടുന്നത് ജനങ്ങളുടെയും നേട്ടങ്ങളുടെയും സംസ്കാരത്തിന്റെയും മഹത്തായ ചരിത്രമാണെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ റിപ്പബ്ലിക് ദിനസന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ്​ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എല്ലാ മേഖലകളിലും സുപ്രധാനമായ നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, ഡേറ്റ, ഭക്ഷ്യസുരക്ഷ, സാക്ഷരത, കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ നിരവധി മേഖലകളില്‍ രാജ്യം മാതൃകപരമായി മുന്നേറുകയാണ്​.

കഴിഞ്ഞ എട്ടുപതിറ്റാണ്ടുകളിൽ വളരെയധികം പുരോഗതി കൈവരിച്ച​ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ കഴിഞ്ഞു. ഈവര്‍ഷം ജി-20 അധ്യക്ഷസ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തെ സൂചിപ്പിക്കുന്ന “ആസാദി ക അമൃത് മഹോത്സവ്” വേളയിൽ ഇന്ത്യയുടെ പ്രഥമ വനിത ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവാണെന്നതും, നാരീശക്തിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിർദേശിക്കപ്പെട്ട പ്രമേയങ്ങളിലൊന്നെന്നതും ശ്രദ്ധേയമാണ്​. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മെയ്​ക്​ ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ സർക്കാർ ഉദ്യമങ്ങൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
യുഎസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി ഇന്ത്യയെ പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ യുവജനങ്ങളിൽ കേന്ദ്രഗവൺമെന്റിനിടെ നിരന്തരമായ ഇടപെടൽ കാരണമാണ് ഇത് സാധ്യമായത് എന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഏറ്റവും കുറഞ്ഞ മരണനിരക്കില്‍ കോവിഡ് 19-നെ കൈകാര്യം ചെയ്തതിലും പ്രതിരോധകുത്തിവയ്‌പ്പ് കാര്യക്ഷമമായി നടത്തുന്നതിലും ഇന്ത്യ വിജയിച്ചു. എന്നിരുന്നാലും ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്‍റെ സമ്പത്തായതിനാല്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ബജറ്റ് മൂന്നുശതമാനമായി വർധിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശേഷി വർധിപ്പിക്കുന്നതിനൊപ്പം പ്രാഥമിക, പ്രതിരോധപരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ ഒരു ഭൂമിശാസ്ത്രപരമായ മുന്നേറ്റം നമുക്കുള്ളതിനാല്‍, അടുത്ത ദശകത്തില്‍ ജി.ഡി.പി വളര്‍ച്ചയില്‍ രാജ്യം മറ്റ് രാജ്യങ്ങളെ മറികടക്കുമെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....