പത്തനംതിട്ട: ഓരോ വീട്ടിലും ജൈവകൃഷി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് കർഷകമിത്ര സൂപ്പർമാർക്കറ്റ്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ ഭദ്രമായിരിക്കട്ടെ എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വികസന പദ്ധതികളിൽ ഒന്നാണിത്. വീട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നമുക്ക് സൂപ്പർമാർക്കറ്റിൽ വിൽക്കാം. ജൈവ പച്ചക്കറിക്ക് ആവശ്യമായ ജൈവവളവും മറ്റ് അനുബന്ധ സാധനങ്ങളും കുറഞ്ഞ നിരക്കിൽ കർഷകമിത്ര സൂപ്പർമാർക്കറ്റിൽ നിന്നും ലഭ്യമാക്കാം.
ജൈവ പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷകനെ സംബന്ധിച്ചോളം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് കൃഷി ചെയ്ത് എടുക്കുന്ന പച്ചക്കറി എവിടെ വിൽക്കും എന്നുള്ളത്. കൃഷി ചെയ്ത് കിട്ടുന്ന പച്ചക്കറികൾ വിപണനം നടത്താൻ വിപണികളും സംഭരിച്ചുവെക്കാൻ സംഭരണശാലകളും ആവശ്യമാണ്. ഇതിനായി സർക്കാർ തുറന്നു തന്നിട്ടുള്ള കർഷക മിത്ര സൂപ്പർമാർക്കറ്റുകൾ നമുക്ക് ഉപയോഗിക്കാം.
കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുക, പ്രാദേശിക കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, യുവജനതയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, കൃഷിക്ക് ആവശ്യമായ വിത്ത് വളം ജൈവ കീടനാശിനി കാർഷിക ഉപകരണങ്ങൾ തുടങ്ങിയ വസ്തുക്കൾ ലഭ്യമാക്കുക തുടങ്ങി ലക്ഷ്യങ്ങൾ അവിടെയാണ് ജില്ലകളിൽ കർഷക സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ഒരുവിധത്തിലുള്ള കർഷകരുടെ കുറെ പ്രശ്നങ്ങൾക്ക് പരിഹാരം ആകും.