കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ ) ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്കോ കേരള ചിക്കൻ( ചിൽഡ് ഫ്രഷ് ഫ്രോസൺ ചിക്കൻ) വിൽപ്പന നടത്താൻ കെപ്കോ ഏജൻസികൾ അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിലാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർക്ക് സ്വന്തം വിവരങ്ങൾ, ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കിക്കൊണ്ട് അപേക്ഷ സമർപ്പിക്കണം. വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31നു മുൻപായി ആയി (31/01/2023) മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം 695024 എന്ന മേൽവിലാസത്തിലോ [email protected], [email protected] എന്ന ഈമെയിലിലോ അയക്കേണ്ടതാണെന്ന് കെപ്കൊ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495000921നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.