മദ്യപിച്ച് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ പിഴ ചുമത്തി. 30 ലക്ഷം രൂപ പിഴ ചുമത്തുകയും മുഖ്യ പൈലറ്റിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു. മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും മൂന്നുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു സംഭവം. മദ്യപിച്ച യാത്രക്കാരൻ ശങ്കര മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. യാത്രക്കാരി എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജനുവരി 7 ഡൽഹി പോലീസ് ബാംഗ്ലൂരിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് നാലുമാസത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്