ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം നാളെ

പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. നരബലി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേരളസമൂഹത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേസില്‍ മൂന്ന് പ്രതികളുടേയും കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവന്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഡി.സി.പി എസ് ശശിധരന്‍ പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂരില്‍ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവല്‍ സിംങ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ...

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ്...

വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്....