പുതുവർഷത്തിലെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം

സംസ്ഥാനത്ത് പുതുവർഷത്തിലെ ആദ്യദിനമായ ഇന്ന് പലസ്ഥലങ്ങളിലായി 9 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ട പുതുവർഷം പുലർന്നത്. വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിളിമാനൂർ, പുളിമാത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തപ്പെട്ട് സൈനികനായ കാരേറ്റ് സ്വദേശി ഇരുപത്തിയഞ്ചുകാരനായ ആരോമൽ മരിച്ചു.

പത്തനംതിട്ടയിൽ തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിൽ നടന്ന അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺകുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരൻപിള്ള മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി കാല്‍നടയാത്രക്കാരി കൊയിലാണ്ടി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമള മരിച്ചു. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കോടി സ്വദേശി ബിജു മരിച്ചു

ഉമാ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ കല്ലൂർ സ്റ്റേഡിയം അപകടത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പോലീസ് കേസെടത്തിട്ടുള്ളത്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്...

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു

മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 25 വർഷം എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം...

മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് തകർത്ത് ഓസ്ട്രേലിയക്ക് വിജയം

ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ടെസ്റ്റ് മത്സരങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്ക്ക് തോൽവി. അഞ്ച് ദിവസത്തെ മത്സരം ഓസ്‌ട്രേലിയയുടെ വിജയത്തിൽ അവസാനിച്ചു....

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും, ശ്വാസകോശത്തിലെ ചതവ് കൂടി

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും...

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100-ാം വയസ്സിൽ ജോർജിയയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതൽ 1981 വരെ 39-മത് യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജിമ്മി...

38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം റഷ്യയുടെ വെടിയേറ്റതിനെ തുടർന്ന്: അസർബൈജാൻ പ്രസിഡണ്ട്

കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം....

ഉമാ തോമസ് എം എൽ എ 20 അടിയോളം ഉയരത്തിൽ നിന്ന് വീണു, ഗുരുതര പരിക്ക്

ഉമാ തോമസ് എംഎൽഎ20 അടിയോളം ഉയരത്തിൽ നിന്ന് വീണു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഒന്നാം നിലയിൽ നിന്ന് താഴെ വീണതിനെ തുടർന്നാണ് ഗുരുതര പരിക്കേറ്റത്. ഗിന്നസ് റെക്കോർഡ്...