ന്യൂഡൽഹി: കോവിഡിനോടനുബന്ധിച്ച് രാജ്യത്ത് നടപ്പിലാക്കിയ സൗജന്യറേഷൻ വിതരണ പദ്ധതി അടുത്ത വർഷം ഡിസംബർ വരെ നീട്ടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പദ്ധതി ഈ മാസത്തോടെ അവസാനിക്കാനിരിയ്ക്കെയാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
എൺപത്കോടിയിൽ അധികം ഗുണഭോക്താക്കൾ ഉള്ള പദ്ധതിയാണ് 2020 ൽ ആരംഭിച്ച ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ‘ എന്ന സൗജന്യ റേഷൻ വിതരണപദ്ധതി. ഒരു വർഷത്തേക്ക് രണ്ട് ലക്ഷം കോടിരൂപ ഈ പദ്ധതിക്കായി ചിലവ് വരുന്നുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ ഭേദഗതിപ്രകാരം ഒരു കിലോ അരിയ്ക്ക് മൂന്ന് രൂപയും ഒരു കിലോ ഗോതമ്പിന് രണ്ട് രൂപയുമാണ് ഈടാക്കുന്നത്.