മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബഞ്ചാണ് ഇ ഡി കേസിൽ ജാമ്യം അനുവദിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന സിദ്ധീഖിന് ജയിലിൽ നിന്ന് പുറത്തു വരാൻ കഴിഞ്ഞേക്കും.
ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗകേസ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് മറ്റ് മൂന്ന് പേരോടൊപ്പം മധുരയിൽ വച്ച് യു പി പോലീസ് കാപ്പനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഹത്രാസ് സംഭവത്തിന്റെ മറവിൽ യു പി യിൽ പ്രശ്നങ്ങൾ ഉണ്ടാക്കാന്നാണ് ശ്രമം എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് രാജ്യദ്രോഹം, തീവ്രവാദ വിരുദ്ധനിയമമായ യുഎപിഎ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. യു പി എ കേസിൽ സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ ഡി കേസിൽ ജാമ്യം ലഭിക്കാതിരുന്നതിനാൽ കാപ്പന് പുറത്തു വരാൻ കഴിയുമായിരുന്നില്ല