ഇന്ത്യൻ വാഹന വിപണിയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും വിലകൂടിയ കാർ ഹൈദരാബാദ് സ്വദേശി നസീർ ഖാൻ സ്വന്തമാക്കി. 12 കോടി വിലയുള്ള മക്‌ലാരൻ 765 എൽടി സ്‌പൈഡർ മോഡലാണ് വ്യവസായിയായ നസീർ വാങ്ങിയത്. തന്റെ പുതിയ കാറിന്റെ വീഡിയോ നസീർ ഖാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും വിലകൂടിയ സൂപ്പർകാറുകളിലൊന്നായ മക്ലാരൻ 765 എൽടി. റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഫെരാരി 812 സൂപ്പർഫാസ്റ്റ്, മെഴ്സിഡസ് ബെൻസ് ജി350ഡി, ഫോർഡ് മുസ്താങ്, ലംബോർഗിനി അവന്റഡോർ, ലംബോർഗിനി ഉറസ് തുടങ്ങിയ ഉയർന്ന നിലവാരമുള്ള സൂപ്പർകാറുകളും നസീർ ഖാന്റെ പക്കലുണ്ട്.