കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന് ആശ്വാസം, സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ ജി.എസ് ശ്രീകുമാറാണ് സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

ഇതോടെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സര്‍ക്കാരിനും ആശ്വാസമായി. മേയറുടെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്കും മറുപടിയില്ല. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും മറ്റ് രേഖകളും ശേഖരിച്ചിട്ടുണ്ട്. അതേസമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയര്‍ ആര്യരാജേന്ദ്രനും നേരത്തെ കോടതിയില്‍ മറുപടി നല്‍കിയിരുന്നു ആരോപണം തെളിയിക്കാനുളള തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം.

കൊല്ലൂരില്‍ മഹാരഥോത്സവം, ഇന്ന് രാത്രി സൗപര്‍ണികയില്‍ മൂകാംബിക ദേവിയുടെ ആറാട്ട്

കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ...

ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും

ശ്വാസകോശങ്ങളിൽ ഗുരുതരമായ ന്യുമോണിയ ബാധതുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. രണ്ട് തവണ ജീവന് ഭീഷണിയായിരുന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചു. 88 വയസ്സുള്ള മാർപാപ്പക്ക് വത്തിക്കാനിൽ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന്...

യുഎസിൽ നിന്ന് 295 ഇന്ത്യക്കാരെ കൂടി നാടുകടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ...

സുശാന്തിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു, മരണം ആത്മഹത്യ തന്നെ, റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും സിബിഐ

മുംബൈയിലെ വസതിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ...

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചത് രാജീവ്...

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി; പൂരം മെയ് ആറിന്

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി സാംസ്കാരിക നഗരി അണിഞ്ഞൊരുങ്ങുകയാണ്. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംഘടിപ്പിക്കുന്ന തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി. 62-ആം പൂരപ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും റവന്യൂ മന്ത്രി കെ....

ബന്ദിപ്പൂര്‍ രാത്രിയാത്ര; കേരളത്തിന് വീണ്ടും തിരിച്ചടി, മുഴുവന്‍ സമയവും അടച്ചിടാന്‍ കര്‍ണാടക

മൈസൂരു: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം കേരളം ശക്തമാക്കുന്നതിനിടെ പാത മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്റെ നിലപാട് തുടര്‍ചര്‍ച്ചകള്‍...