മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ യാത്ര കടന്നുപോകുമ്പോളാണ് ‘മോദി,മോദി’ എന്ന് ജനം ആര്‍പ്പു വിളിച്ചത്. ആൾക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നൽകുന്ന രാഹുലിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മധ്യപ്രദേശിലൂടെ കടന്നു പോയപ്പോഴുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ യാത്ര കടന്നുപോകുമ്പോളാണ് ‘മോദി,മോദി’ എന്ന് ജനം ആര്‍പ്പു വിളിച്ചത്. ഇതിനിടെ പ്രകോപിതരായ സഹപ്രവർത്തകരായ ഭാരത് യാത്രികരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയും വിഡിയോയിൽ കാണാം.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഝലവാറിലെ ഝല്‍രാപട്ടനിലെ കാളി തലായിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ഗാന്ധിക്കൊപ്പം ചേര്‍ന്നിരുന്നു. യാത്രയ്ക്ക് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.