ഇന്ന് രാവിലെ പത്ത് മണിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കോട്ടയില്‍ വെച്ചാണ് ദാമോദര്‍ദാസ് എന്ന ആന ഇടഞ്ഞത്. പടിഞ്ഞാറെ നടയിലാണ് സംഭവം. വെള്ളിയാഴ്ച ഗുരുവായൂര്‍ കേശവന്റെ ഓര്‍മദിവസവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ആനകളെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു. നവംബര്‍ പത്തിന് തെക്കേ നടയില്‍ വെച്ച് ഇതേ ആന ഇടഞ്ഞിരുന്നു. അന്ന് പാപ്പാനെ കാലില്‍ തൂക്കിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഗുരുവായൂര്‍ ഏകാദശി അടുത്ത സമയമായതിനാല്‍ നിരവധിയാളുകള്‍ ഗുരുവായൂരെത്തിയിരുന്നു. കൂടെയുണ്ടായിരുന്ന പാപ്പാന്‍മാരും മറ്റ് പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
ദാമോദര്‍ദാസ് എന്ന ആനയ്ക്ക് മദപ്പാടിന്റെ കാലമല്ലെന്നും കൂടുതല്‍ ശുശ്രൂഷ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു അധികൃതർ. പിന്നീട് ആനയെ വിവിധയിടങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയതായാണ് അറിയുന്നത് . എന്നാൽ ഈ ആന തന്നെ വീണ്ടും ഇടഞ്ഞതിനാൽ കൂടുതൽ നടപടികൾ അനിവാര്യമായിവരും