ഷാർജ: നവംബർ 2 മുതൽ 13 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി സന്ദർശിച്ചു.
ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐപിഎ) പ്രസിഡന്റ് ബോദൂർ അൽ ഖാസിമിക്കൊപ്പം നൂറ അൽ കാബി നിരവധി പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വീക്ഷിക്കുകയും ചെയ്തു. മേളയ്‌ക്കിടെ നടക്കുന്ന പരിപാടികളെക്കുറിച്ചും സംഘാടകർ മന്ത്രിയെ അറിയിച്ചു. അറബ് ലോകത്തെ പ്രസിദ്ധീകരണത്തെകുറിച്ചും അൽ ഖാസിമിയും അൽ കാബിയും നിരവധി പ്രസാധകരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഷാർജ പുസ്തകമേളയോടനുബന്ധിച്ച്, സാംസ്കാരിക യുവജന മന്ത്രാലയം രാജ്യത്തെ പ്രസിദ്ധീകരണ, പ്രാദേശിക ഉള്ളടക്ക വ്യവസായത്തെ സമ്പന്നമാക്കുന്നതിനായി “പ്രസിദ്ധീകരണങ്ങൾ സൃഷ്ടിക്കുക” എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചു.
2023-ൽ യുണൈറ്റഡ് പ്രിന്റിംഗ് പ്രസ്സുമായി ചേർന്ന് വിവിധ സാഹിത്യ, ബൗദ്ധിക, സാംസ്കാരിക മേഖലകളിൽ ഓരോ തലക്കെട്ടിനും 100 പുസ്തകങ്ങൾ (500 കോപ്പികൾ) ഈ സംരംഭം ലക്ഷ്യമിടുന്നു