അഗ്നിപര്‍വത വിസ്ഫോടനം, ഇന്തോനേഷ്യ 10000 പേരുടെ താമസസ്ഥലം മാറ്റുന്നു

ഇന്തോനേഷ്യയിൽ തുടർച്ചയായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതിനാൽ10,000ത്തോളം പേരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാൻ സർക്കാർ തയ്യാറാവുന്നു. റുവാങ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിക്കുന്ന 10000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ആണ് ആലോചിക്കുന്നത്. റുവാങ് അഗ്നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു.

വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവൻ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി റുവാങ് അഗ്നിപര്‍വതം സ്ഥിരമായി പൊട്ടിത്തെറിക്കുന്നുണ്ട്. ആഴക്കടല്‍ ഭൂകമ്പങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആദ്യം അഭയം തേടിയ തഗുലാന്‍ഡാങ് ദ്വീപില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനമായ മനാഡോയിലേക്ക് ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ നിര്‍ബന്ധിതരായി. റോഡുകളും കെട്ടിടങ്ങളും ചാരം കൊണ്ട് മൂടപ്പെടുകയും ചില വീടുകളുടെ മേല്‍ക്കൂര തകരുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ചാരം പടര്‍ന്നതിനെ തുടര്‍ന്ന് മാനാഡോയിലെ സാം റതുലാന്‍ഗി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെ തരണം ചെയ്യുന്ന വീടുകളായിരിക്കും നിര്‍മിക്കുക. ഇതിന് പ്രസിഡന്റ് ജോക്കോ വിഡോഡോ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റുവാങ് ദ്വീപില്‍ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയായാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...