കിഴക്കൻ യുക്രൈനിയൻ നഗരമായ ക്രാമാറ്റോർസ്‌കിൽ രണ്ട് റഷ്യൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. 42 പേർക്ക് പരിക്കേറ്റു. രണ്ട് മിസൈലുകളിൽ ആദ്യത്തെ മിസൈൽ ഒരു റസ്‌റ്റോറന്റിലാണ് ചെന്ന് പതിച്ചത്. രണ്ടാമത്തെ മിസൈൽ ക്രാമാറ്റോർസ്‌കിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലാണ് പതിച്ചത്.
ക്രാമാറ്റോർസ്‌കിലെ മിസൈൽ ആക്രമണത്തെത്തുടർന്ന്, തകർന്ന റസ്‌റ്റോറന്റിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്രെയിനുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സഹായതോടെയാണ് പരിക്കേറ്റവരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നത്
ക്രാമാറ്റോർസ്‌കിലെ ആക്രമണത്തിന് പുറമേ, മദ്ധ്യ യുക്രൈനിൽ ഏകദേശം 375 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ക്രെമെൻചുക് നഗരത്തിലും റഷ്യൻ മിസൈൽ പതിച്ചു. എന്നാൽ ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.