അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിനെതിരെ മത്സരിക്കാൻ ഒരുങ്ങി നിക്കി ഹേലി. ഇന്ത്യൻ വംശജയായ നിക്കി ഹേലി മുൻ കരോലിനാ ഗവർണർ കൂടിയാണ്. ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ മത്സരിക്കില്ല എന്ന മുൻ നിലപാടിനെ തിരുത്തിയാണ് ഇപ്പോൾ നിക്കി ഹേലി മത്സരിക്കാൻ ഒരുങ്ങുന്നത്.
ഫെബ്രുവരി15ന് റിപ്പബ്ലിക്കൻ പാർട്ടി മിക്കിഹേലിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യൻ വംശജയായ നിക്കിഹേലിയുടെ മാതാപിതാക്കൾ ഇന്ത്യൻ പഞ്ചാബി സിക്ക് വിഭാഗക്കാരാണ്. 2017 മുതൽ ഒരു വർഷത്തോളം ട്രംപിന്റെ കീഴിൽ അമേരിക്കൻ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി നിക്കി ഹേലി പ്രവർത്തിച്ചിട്ടുണ്ട്