ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി, 40 ദിവസത്തിന് ശേഷമുള്ള കണ്ടെത്തല്‍

വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത്ത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരു വയസ്സുള്ള കുട്ടിയെ അടക്കമാണ് സംഘം കണ്ടെത്തിയത്. നാലുകുട്ടികളും മാതാവും ഒരു പൈലറ്റും മറ്റൊരു സഹപൈലറ്റുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന 206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. തിരച്ചിൽ നടത്തിയവർ കണ്ടെത്തുമ്പോൾ കുട്ടികൾ ഒറ്റയ്ക്കായിരുന്നു. കുട്ടികളെ കണ്ടെത്തിയ ഉടനെ പ്രാഥമിക ആരോഗ്യപരിചരണം നല്‍കി. കൊളംബിയന്‍ പ്രസിന്റ് ഗുസ്താവോ പെട്രോ ആണ് നാലുകുട്ടുകളുടേയും അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. കുട്ടികളെ കണ്ടെത്തിയ കാര്യം കൊളംബിയന്‍ പ്രസിന്റ് ഗുസ്താവോ പെട്രോ കുട്ടികളുടെ മുത്തച്ഛനെ അറിയിച്ചു.

ആമസോണ്‍ പ്രവിശ്യയിലെ അരാരക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വവിറോയിലേക്കുള്ള യാത്രക്കിടയിലാണ് സെസ്‌ന 206 വിമാനം തകര്‍ന്നത്. വിമാനം പറന്നുയർന്ന് 350 കി.മീ യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ എൻജിൻ പ്രശ്നങ്ങൾ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നായിരുന്നു അപകടം. കുട്ടികളുടെ അമ്മയുടെയും മറ്റൊരാളിന്റെയും പൈലറ്റിന്‍റെയും മൃതദേഹങ്ങൾ 15 ദിവസങ്ങൾക്കുശേഷം കണ്ടെടുത്തു.

അപകടം നിറഞ്ഞ ആമസോൺ വനത്തിൽ അകപ്പെട്ടിരിക്കുന്ന കുട്ടികൾ ജീവിച്ചിരിപ്പുണ്ടെന്ന് തിരച്ചിൽ തുടരുന്നതിനിടെ സൈന്യം വ്യക്തമാക്കിയിരുന്നു. കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്നും വിവരമൊന്നും ലഭിച്ചിരുന്നില്ല. വിമാനം തകർന്നിടത്തുനിന്ന് കുട്ടികൾ സഞ്ചരിച്ച പാത സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തിയതായും രക്ഷാപ്രവർത്തകർ അവരുടെ ചില വസ്തുക്കളും താൽക്കാലിക ഷെൽട്ടറും പകുതി കഴിച്ച പഴവും മറ്റും കണ്ടെത്തിയിരുന്നു. ഒരു ജോടി ഷൂസും ഡയപ്പറും കണ്ടെത്തി എന്നും രക്ഷാദൗത്യ തലവൻ വെളിപ്പെടുത്തി. കാലടികളും അവര്‍ പലയിടത്തും കണ്ടു. ഇതാണ് സൈന്യത്തിന് കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്ന പ്രതീക്ഷ നല്‍കിയത്. ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറി. എന്നാല്‍, കടുവകളും പാമ്പുകളുമടക്കമുള്ള ഇരപിടിയന്‍ മൃഗങ്ങള്‍ ഏറെയുള്ള മഴക്കാടുകളില്‍ കുട്ടികള്‍ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് ആശങ്കയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍തന്നെ കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്നും മഴക്കാടുകളിലെവിടെയോ അലഞ്ഞുതിരിയുന്നുണ്ടാവാമെന്നും മനസിലായതിനെത്തുടർന്ന് വലിയ തിരച്ചില്‍ ആരംഭിച്ചു.

‘ഓപറേഷന്‍ ഹോപ്’ എന്നു പേരിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. കനത്ത മഴയും കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. 160 സൈനികര്‍, 70 ഗോത്രവിഭാഗക്കാര്‍ എന്നിവരായിരുന്നു രക്ഷാദൗത്യത്തില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററും വിമാനങ്ങളുമടക്കം രക്ഷാദൗത്യത്തിനായി ഉപയോഗിച്ചു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി ഇൻഡിഗോ

ഇന്ത്യയുടെ ബജറ്റ് എയർ ലൈനായ ഇൻഡിഗോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില...

ഉത്തരേന്ത്യയിൽ കനത്ത മഴയിൽ വ്യാപക നാശം; 47 പേർ മരിച്ചു, കൂടുതൽ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പെയ്ത മഴ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടും ചൂടിൽ നിന്ന് ആശ്വാസം ലഭിച്ച മഴ, ബീഹാർ, ഉത്തർപ്രദേശ്,...

പ്രധാനമന്ത്രി മോദി ഇന്ന് വാരണാസി സന്ദർശിക്കും; ഉദ്ഘാടനം ചെയ്യുക 3,880 കോടി രൂപയുടെ പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ പാർലമെൻ്ററി മണ്ഡലമായ വാരണാസി സന്ദർശിക്കും, അവിടെ അദ്ദേഹം 3,880 കോടി രൂപ വിലമതിക്കുന്ന 44 വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം പുണ്യനഗരിയിലേക്കുള്ള...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ. ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾക്കും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കും പേരുകേട്ട ഒരു സൂപ്പർ മിഡ്-സൈസ്, അൾട്രാ-ലോംഗ് റേഞ്ച് ബിസിനസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്...

റെക്കോഡുകൾ മറികടന്ന് സ്വർണ വില, പവന് 70,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. 8,560 രൂപയിൽ നിന്ന് ഗ്രാമിന് 8,745 രൂപയും, 68,480 രൂപയിൽ നിന്ന് 69,960 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിൽ...

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ്...