കോവിഡ് വ്യാപനം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെ ചൈന. നിയന്ത്രണമേർപ്പെടുത്തിയ രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൈനയെ ലക്ഷ്യമിട്ടുള്ള പ്രവേശന നിയന്ത്രണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെയുള്ള 12 ലധികം രാജ്യങ്ങളാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കര്‍ശനമായ ലോക്ക്ഡൗണ്‍ നയങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ചൈനയില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചത്. പ്രതിദിനം 9,000 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിനിടെ ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രാദേശിക പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ജനുവരി 8 മുതല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ