ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. 125 പേരെ കാണാതായി. 10.9 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് 538,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രതിസന്ധിയെ നേരിടാൻ ശനിയാഴ്ച വൈകുന്നേരം സർക്കാർ 12.1 ബില്യൺ റിയാസ് (2.34 ബില്യൺ ഡോളർ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ട്ടുണ്ട്. ആശങ്കാജനകമായ കാലാവസ്ഥാ സ്ഥിതിഗതികളാണ് നിലവിലുള്ളത്.
സഹായം നൽകുന്നതിന് തൻ്റെ ഭരണകൂടം ബ്രസീൽ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച കൂടുതൽ മഴ പെയ്തു. ഇന്നും മഴ പ്രതീക്ഷിക്കുന്നുണ്ട്. മഴ ആരംഭിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പ്, തലസ്ഥാനമായ പോർട്ടോ അലെഗ്രെയ്ക്ക് സമീപമുള്ള ഗ്വായ്ബ തടാകത്തിൽ ഒരിക്കൽ കൂടി വെള്ളം റെക്കോർഡ് അളവിൽ ഉയരാനുള്ള സാധ്യതയുള്ളതിനാൽ രാജ്യം വീണ്ടും ജാഗ്രതയിലാണ്.