കൊച്ചി: സാങ്കേതികസര്‍വകലാശാലാ താല്‍കാലിക വിസി നിയമനത്തിന് സ്റ്റേയില്ല. സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി. കെ.ടി.യു വി.സിയായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കേതികസര്‍വകലാശാലാ താല്‍കാലിക വിസി നിയമനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.നിയമനത്തെ നിയമപരമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. നിയമിക്കപ്പെട്ടയാളെ വെറുതെ ഇറക്കിവിടാനാകില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സിസ തോമസിന്റെ നിയമനം ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ യു.ജി.സിയെയും കോടതി കക്ഷിചേര്‍ത്തു.